(www.thalasserynews.in)പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി സമർപ്പിക്കുന്നത്.

പുതിയ ഫോർമുല ഡിവിഷൻ ബെഞ്ചും തള്ളിയെങ്കിലും അപ്പീൽ പോകേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ഇതോടെയാണ് സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാൻ ഒരു വിഭാഗം വിദ്യാർത്ഥികൾ ഒരുങ്ങുന്നത്.
ഇതിനിടെ, പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.ടി.ഇയെ സമീപിച്ചിരിക്കുകയാണ് സർക്കാർ. നിലവിലെ സമയപരിധി ഓഗസ്റ്റ് 15ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നീക്കം.
KEEM rank list; Students move Supreme Court