(www.thalasserynews.in)ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം ഘടിപ്പിക്കും.

74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. കുറഞ്ഞ വെളിച്ചത്തിലും, 100 കിമീ വരെ വേഗതയിലും പ്രവർത്തിക്കുന്ന 360 ഡിഗ്രി ക്യാമറയാണ് ഘടിപ്പിക്കുക. കോച്ചുകളിൽ വാതിലിനടുത്തും കോമൺ ഏരിയയിലാണും ക്യാമറകള്‍ ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ വ്യക്തമാക്കി. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാനടക്കം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.
CCTV will now be installed in trains; Railway Ministry gives permission for 4 cameras in a coach and 6 in the engine