കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി
Jul 14, 2025 02:08 PM | By Rajina Sandeep

(www.thalasserynews.in)ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വ​ത്തി​ലേ​ക്ക്​ കേ​ര​ളം അ​ടു​ക്കു​ന്നു.​ ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ഡി​സം​ബ​റി​ലാ​ണ്​ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ​വ​രി​ക. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന്​ പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ നി​ല​വി​ൽ വ​രു​ന്ന​താ​യി​രു​ന്നു കീ​ഴ്വ​ഴ​ക്കം. എ​ന്നാ​ൽ, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡി​സം​ബ​റി​ലേ​ക്ക്​ നീ​ണ്ടു..


അ​തി​നാ​ൽ ഡി​സം​ബ​ര്‍ 20ന്​ ​നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മു​റ​ക്ക്​ 21ന്​ ​പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ല്‍ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നീ ത​ല​ങ്ങ​ളി​ലെ വാ​ർ​ഡ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. 14 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡ് വി​ഭ​ജ​ന​മാ​ണ്​ ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.​ ഇ​തി​​ന്‍റെ ക​ര​ട് റി​പ്പോ​ർ​ട്ട് 21ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു..


14 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15 വാ​ർ​ഡു​ക​ളാ​ണ്​ വ​ർ​ധി​ക്കു​ക. നി​ല​വി​ലെ 331 വാ​ർ​ഡു​ക​ൾ 346 ആ​യി വ​ർ​ധി​ക്കും. 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ന്റെ അ​ന്തി​മ​വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചു. 187 വാ​ർ​ഡു​ക​ളാ​ണ്​ ഇ​വി​ടെ കൂ​ടി​യ​ത്. ആ​കെ വാ​ർ​ഡു​ക​ൾ 2080ൽ​നി​ന്ന്​ 2267 ആ​യി​ വ​ർ​ധി​ച്ചു..


941 ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15,962 വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്​ 17,337 ആ​യാ​ണ്​ കൂ​ടി​യ​ത്. 1375 വാ​ർ​ഡു​ക​ളാ​ണ്​ കൂ​ടി​യ​ത്. 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 128 വാ​ർ​ഡു​ക​ൾ​ പു​തു​താ​യി നി​ല​വി​ൽ​വ​ന്നു. 3113ൽ​നി​ന്ന്​ 3241 ആ​യി ഇ​ത്​ വ​ർ​ധി​ച്ചു. ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ഏ​ഴു വാ​ർ​ഡു​ക​ളും കൂ​ടി. 414ൽ ​നി​ന്ന്​ 421 ആ​യാ​ണ്​ വ​ർ​ധി​ച്ച​ത്..തത്സമയ വാർത്ത


വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്ക​ലും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. പ​ഞ്ചാ​യ​ത്ത്​ ത​ല​ത്തി​ലെ ഒ​രു​പോ​ളി​ങ് ബൂ​ത്തി​ല്‍ 1300 വോ​ട്ട​ര്‍മാ​രും കോ​ര്‍പ​റേ​ഷ​നി​ല്‍ 1600 വോ​ട്ട​ര്‍മാ​രു​മാ​ണു​ള്ള​ത്. സു​ഗ​മ​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും ക​ള്ള​വോ​ട്ട് ത​ട​യാ​നു​മാ​യി വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം 1100 ആ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം കോ​ണ്‍ഗ്ര​സും മു​സ്​​ലിം ലീ​ഗും ബി.​ജെ.​പി​യും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്..


എ​ന്നാ​ല്‍, വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം കു​റ​ച്ചാ​ല്‍ കൂ​ടു​ത​ല്‍ പോ​ളി​ങ് ബൂ​ത്തു​ക​ള്‍ ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും ഇ​ത് അ​ധി​ക ചെ​ല​വാ​കു​മെ​ന്നു​മാ​ണ് ക​മീ​ഷ​ന്റെ വി​ല​യി​രു​ത്ത​ൽ. ഇ​ക്കാ​ര്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി നേ​താ​ക്ക​ളു​മാ​യു​ള്ള ച​ര്‍ച്ച​യി​ല്‍ അ​ന്തി​മ തീരു​മാ​നം കൈക്കൊ​ള്ളും.

Kerala is in the midst of a local body election; Notification in October, new governing body in December

Next TV

Related Stories
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

Jul 12, 2025 08:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക്...

Read More >>
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 12, 2025 06:58 PM

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
Top Stories










News Roundup






//Truevisionall