ആറളം: ആറളം ഫാമിൽ വിറകുശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ രഘുവാണ് (43) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 2 മണിയോടെ പത്താം ബ്ലോക്കിലായിരുന്നു ആക്രമണം.
പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴേക്കും ജീവൻ നഷ്ടമായി. ഇപ്പോൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി രഘുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
A tribal youth was trampled to death by a wild cat in Aralam, Kannur