തലശേരി: ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്(എ. കെ. എഫ്. എം. സി. എ) കണ്ണൂര്‍ ജില്ല കമ്മിറ്റി പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന നേതാക്കന്‍മാര്‍ക്ക് തലശ്ശേരി നവരത്‌ന ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുന റാണി കൂറ്റൻ കേക്ക് മുറിച്ച് കൊണ്ട് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ഫൈസല്‍ പുനത്തില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ ചടങ്ങില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് ജില്ല കമ്മിറ്റി ഉപഹാര സമര്‍പ്പണവും ജില്ലയിലെ 6 യൂണിറ്റുകള്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് പൊന്നാടയും അണിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. പി ഖാലിദ്, സംസ്ഥാന കമ്മിറ്റി സാമൂഹിക സുരക്ഷ ബോര്‍ഡ് അംഗം പയ്യന്നൂര്‍ സലാം, ജില്ല ജോ. സെക്ര. നസീര്‍ ആയിക്കര, ജില്ല. വൈ. പ്രസി. ആയിക്കര അന്‍വര്‍, ജില്ല ജോ. സെക്ര പാലക്കോട് സലാം, തലശ്ശേരി യൂണിറ്റ് പ്രസിഡണ്ട് എം. കെ ഉസ്മാന്‍, ജില്ല പ്രവര്‍ത്തക സമിതി അംഗം എച്ച്. എച്ച് ഖാലിദ്, തലശ്ശേരി യൂണിറ്റ് രക്ഷാധികാരി പി. പി. എം റിയാസ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ആര്‍. എം. എ മുഹമ്മദ് സ്വാഗതവും വി. സി ഖാദര്‍ നന്ദിയും പറഞ്ഞു.
Fishmerchant Association state office bearers welcome in Thalassery