---
title: "പ്രതിപക്ഷ പ്രതിഷേധം ; നിയമസഭ അനിശ്ചിത കാലത്തേക്ക്  പിരിഞ്ഞു. "
english_title: "Opposition protests;The Legislature adjourned indefinitely."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104245/opposition-proteststhe-legislature-adjourned-indefinitely"
published_at: "2023-03-21T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641945f6cff98_Untitled-1_copy.jpg"
keywords: []
---

# പ്രതിപക്ഷ പ്രതിഷേധം ; നിയമസഭ അനിശ്ചിത കാലത്തേക്ക്  പിരിഞ്ഞു. 

> **Lead Summary:** പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇതേത്തുടർന്ന് ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ധനബില്ലും ധനവിനിയോഗ ബില്ലും പൊതുജനാരോഗ്യ, പഞ്ചായത്തി രാജ് ബില്ലുമാണ് ചർച്ചയില്ലാതെ പാസാക്കിയത്. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ സത്യഗ്രഹ സമരം ആരംഭിച്ചതിനു പിന്നാലെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇതിനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് ഇന്നും പരിഗണിച്ചില്ല.

## Article Content

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇതേത്തുടർന്ന് ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ധനബില്ലും ധനവിനിയോഗ ബില്ലും പൊതുജനാരോഗ്യ, പഞ്ചായത്തി രാജ് ബില്ലുമാണ് ചർച്ചയില്ലാതെ പാസാക്കിയത്. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ സത്യഗ്രഹ സമരം ആരംഭിച്ചതിനു പിന്നാലെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇതിനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് ഇന്നും പരിഗണിച്ചില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104245/opposition-proteststhe-legislature-adjourned-indefinitely)