പാനൂർ : നിർദ്ദിഷ്ട കുറ്റ്യാടി -മട്ടന്നൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് പാനൂർ ടൗണിൽ മാർക്കിൽ ഇന്നും തുടർന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടയടപ്പ് സമരവും തുടരുകയാണ്. ഇന്നലെയാണ് ടൗണിൽ മാർക്കിംഗ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വ്യാപാരികളും നാട്ടുകാരും പ്രവൃത്തി നിർവ്വഹിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതൊഴിച്ചാൽ കാര്യമായ പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല.

പാനൂർ മഹല്ല് കമ്മിറ്റി അധികൃതർ ഖബർസ്ഥലത്ത് അളവ് നടത്തുന്നത് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രിക്കും ,പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തൽക്കാലം അളവ് നടത്തിയില്ല. ഖബർസ്ഥലം ഒഴിവാക്കി എതിർവശത്തുള്ള മഹല്ല് കമ്മിറ്റിയുടെ സ്ഥലം ഉപയോഗപ്പെടുത്താനാണ് ഇവർ ആവശ്യപ്പെടുന്നത്.
എന്നാൽ റോഡിൽ വളവ് വരുന്നതിനാൽ ഈ ആവശ്യം അംഗീകരിക്കാനിടയില്ല. അളവ് നിർണ്ണയിക്കുന്ന സ്ഥലത്തിൻ്റെ വില നിർണ്ണയം നടക്കാത്തതാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട ഒരുറപ്പും വ്യാപാരസംഘടനാ നേതാക്കൾക്ക് ഇതേവരെ ലഭിച്ചിട്ടില്ല. ഭൂമിയും ,വരുമാന മേഖലകളും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം സംഘടനാ നേതാക്കൾ ഉയർത്തുന്നുണ്ട്
Marking continues in Panur for four-lane road;and payment of merchants' shops.