തലശ്ശേരി : കണ്ണൂർ കോട്ട കാണിച്ചുതരാമെന്ന് പറഞ്ഞ് കൊണ്ടുപോയി 12 വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. വളപട്ടണം ചേലേരിമുക്കിലെ കണിയാന്റവിട കെ.സിറാജുദ്ദീനെയാണ് (35) തലശ്ശേരി പോക്സോ കോടതി ജഡ്ജി സി.ജി.ഘോഷ ശിക്ഷിച്ചത്.ഒൻപതുവർഷം തടവും 22,000 രൂപ പിഴയുമാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും രണ്ടാഴ്ചയും തടവനുഭവിക്കണം. പിഴയടച്ചാൽ തുക പരാതിക്കാരന് നൽകണം. പ്രോസിക്യൂഷനുവേണ്ടി പി.എം.ഭാസുരി ഹാജരായി. 2018 ഒക്ടോബർ 26-ന് വൈകിട്ട് 5.30-നാണ് സംഭവം. കണ്ണൂർ സിറ്റി പോലീസ് സബ് ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയാണ് കുറ്റപത്രം നൽകിയത്..
A 12-year-old boy was sexually assaulted by promising to show Kannur Fort;Imprisonment and fine for accused