തലശ്ശേരി:(www.thalasserynews.in) തലശ്ശേരി ഡ്രീംസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ചൈല്‍ഡ് ഹുഡ് ഡെ ആയ 15 ന് കാന്‍സര്‍ ബോധവത്കരണവും മലബാര്‍ കാന്‍സര്‍ സെന്ററിലെ കുട്ടികളുടെ ചിത്ര പ്രദര്‍ശനവും മറ്റു കലാപരിപാടികളും നടക്കും. പുതിയ ബസ് സ്റ്റാന്റില്‍ ഒരുക്കുന്ന ഓപ്പണ്‍ സ്റ്റേജിലാണ് പരിപാടികള്‍ നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 4 മണിക്ക് എം. സി. സിയിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സെല്‍വന്‍ മേലൂര്‍ ഉദ്ഘാടനം ചെയ്യും. ഫോട്ടോ ബൂത്ത് ഉദ്ഘാടനം കാസിനോ മുസ്തഫ ഹാജി നിര്‍വ്വഹിക്കും. തലശ്ശേരി എ. എസ്. പി ഷഹിന്‍ഷാ വിഷിഷ്ടാതിഥിയായിരിക്കും. ഡ്രീംസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ താരിസ് കോഴിക്കോടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ഫാത്തിമ അബു, എ. പി നസീര്‍, സൈക്കോളജിസ്റ്റ് വി. കെ സ്നേഹ, സി. മുനീറ എന്നിവര്‍ പങ്കെടുത്തു.
Awareness of Thalassery Dreams Foundation and photo exhibition of children affected by cancer on 15