തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട് തിരക്ക്

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട്  തിരക്ക്
Sep 7, 2024 08:09 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  ഓണത്തോടനുബന്ധിച്ച് തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഒരുക്കിയ ചെണ്ടുമല്ലി കൃഷി പുത്തൻ കാഴ്ചയായി.

വിടർന്നു നിൽക്കുന്ന പൂക്കൾക്കിടയിലൂടെ മാവേലിക്കൊപ്പം സെൽഫി എന്ന പുതിയ ആശയമാണ് ബാങ്ക് നടപ്പാക്കുന്നത്. നിരവധി പേരാണ് സെൽഫിയെടുക്കാൻ എത്തുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 26നാണ് തലശേരി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് മട്ടുപ്പാവിൽ ചെണ്ടുമല്ലി കൃഷിയാരംഭിച്ചത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസി.എം പി ശ്രീഷ ഉദ്ഘാടനം ചെയ്ത ചെണ്ടുമല്ലികൃഷി ഏവരെയും അമ്പരപ്പിക്കുമാറ് പൂവിടുകയായിരുന്നു.

ബാങ്കിൻ്റെ തലശേരി ബ്രാഞ്ച് മാനേജർ ആർ.പി സജ്ന, ജോർജ് ജയിംസ്, കെ.കെ മഞ്ജുഷ, കെ. റീജ എം പി സജീഷ് എന്നിവർ രാവിലെയും വൈകീട്ടും ഊഴമിട്ട് പരിപാലിച്ചു. 300 ഓളം ചെടിച്ചട്ടികളിലാണ് ചെണ്ടുമല്ലി ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ വിളഞ്ഞത്. ഇതോടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ തന്നെ നടത്തി.

തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. അനിത വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.അശോകൻ അധ്യക്ഷത വഹിച്ചു. റീജിണൽ മനേജർ വി.ശ്രീകല, കെ.വി. പവിത്രൻ, വി.ഫിറോസ്, വി.പി നാണു, കെ.സതി, കെ.സുരിജ എന്നിവർ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി പി.വി ജയൻ സ്വാഗതം പറഞ്ഞു. തലശേരി ബ്രാഞ്ചിന് സമീപത്തു തന്നെ പൂക്കൾക്കൊപ്പം മാവേലിയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ച് സെൽഫിയെടുക്കാൻ സൗകര്യവും ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ ഓണക്കാലം വരെ സെൽഫി പോയിൻ്റ് നിലനിർത്തും. കുട്ടികളടക്കം നിരവധിയാളുകളാണ് സെൽഫിയെടുക്കാൻ എത്തുന്നത്.

Thalassery Primary Co-operative Agriculture Rural Development Bank with flower cultivation in Thalassery to beat Gundalpet; Busy with Maveli at the selfie point

Next TV

Related Stories
മാതാവിൻ്റെ വേർപാട് ; സ്പീക്കറെയും, കുടുംബത്തെയും  ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര തലശേരിയിൽ

Sep 16, 2024 06:53 PM

മാതാവിൻ്റെ വേർപാട് ; സ്പീക്കറെയും, കുടുംബത്തെയും ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര തലശേരിയിൽ

സ്പീക്കറെയും, കുടുംബത്തെയും ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര...

Read More >>
നിപ മരണം : ബെംഗളൂരുവിലും ജാഗ്രതാ നിർദേശം ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ

Sep 16, 2024 01:57 PM

നിപ മരണം : ബെംഗളൂരുവിലും ജാഗ്രതാ നിർദേശം ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ

മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം....

Read More >>
ബസിലിക്ക മഹോത്സവം ; മാഹിയിൽ  പന്തൽ കാൽനാട്ടുകർമ്മം നടന്നു

Sep 16, 2024 10:57 AM

ബസിലിക്ക മഹോത്സവം ; മാഹിയിൽ പന്തൽ കാൽനാട്ടുകർമ്മം നടന്നു

ബസിലിക്ക മഹോത്സവം ; മാഹിയിൽ പന്തൽ കാൽനാട്ടുകർമ്മം...

Read More >>
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈൻ വഴി ഈയാഴ്ച രേഖപ്പെടുത്തും

Sep 16, 2024 10:11 AM

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈൻ വഴി ഈയാഴ്ച രേഖപ്പെടുത്തും

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈൻ വഴി ഈയാഴ്ച...

Read More >>
രാജി പ്രഖ്യാപിച്ച് കെജ്രിവാൾ ; വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പ്രഖ്യാപനം

Sep 15, 2024 07:07 PM

രാജി പ്രഖ്യാപിച്ച് കെജ്രിവാൾ ; വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പ്രഖ്യാപനം

രാജി പ്രഖ്യാപിച്ച് കെജ്രിവാൾ ; വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പ്രഖ്യാപനം...

Read More >>
നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി

Sep 15, 2024 10:06 AM

നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി

നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ മാതാവ്...

Read More >>
Top Stories