(www.thalasserynews.in) ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ. സുധാകരന് നിര്‍ദേശം നല്‍കി.
കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കണ്ണൂരിലെ കരുത്തനായ സാരഥി കെ സുധാകരൻ തന്നെയാണെന്ന് പാർട്ടി നേതൃത്വം തിരിച്ചറിയുകയായിരുന്നു.
K.Sudhakar in Kannur. himself AICC instructions to compete