കണ്ണൂർ:(www.thalasserynews.in) കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ, എടവണ ഫിറ്റ്നസ് ക്ലബ്, ടി കെ ഫിറ്റ് തലശ്ശേരിയുടെയും നേതൃത്വത്തിൽ മിസ്റ്റർ & മിസ് കണ്ണൂർ ശരീര സൗന്ദര്യ മത്സരം തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. ജനുവരി 4 ന് സംഘടിപ്പിക്കുന്ന ചാമ്പ്യന്ഷിപ്പിൽജില്ലയിലെ 100 ഓളം ജിമ്മുകളിൽ നിന്ന് 450 ഓളം പുരുഷ വനിതാ ബോഡി ബിൽഡിങ്, കായിക താരങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ അംഗീകരത്തോടുകൂടി നടക്കുന്ന ചാമ്പ്യൻഷിപ്പ് നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മത്സരത്തിൻ്റെ ഭാരനിർണയം രാവിലെ 8 മണിക്ക് മുൻസിപ്പൽ ടൌൺ ഹാളിൽ വച്ച് നടക്കും.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ
ജില്ലാ പ്രസി.ടി.നൗഷൽ, തലശ്ശേരി, ജന.സെക്രട്ടറി കെ.പി തജ്‌വീർ,
ട്രഷറർ വി.വിനീഷ്, വിമൻസ് ചെയർമാൻ
പി അനഘ,
എ ജയരാജൻ, ടി കെ റിയാസ്, പി ശ്രീജേഷ്, വി രജിത്ത്, എം സായന്തന എന്നിവർ പങ്കെടുത്തു.
Kannur District Body Building Championship to be held in Thalassery on 4th; preparations complete