കണ്ണൂർ : കണ്ണൂർ റേഞ്ച് ഡിഐജിഒ ആയി ചുമതലയേറ്റ് ജി എച്ച് യതീഷ് ചന്ദ്ര. ഡിഐജി ആയ രാജ് പാൽ വീണ ഐജിയായി നിയമിതനായ ഒഴിവിലാണ് അദ്ദേഹം കണ്ണൂരിൽ എത്തിയത്. ബുധനാഴ്ച രാത്രിയോടെയാണ് ഡിഐജി ഓഫീസിലെത്തി യതീഷ് ചന്ദ്ര ചുമതലയേറ്റിരുന്നത്. നേരത്തെ കണ്ണൂർ ജില്ലാ പോലീസ് മേധാവിയായും കൊച്ചി ഡിസിപി ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാംഗ്ലൂരുവിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചു വരികയാണ് കണ്ണൂരിൽ നിയമിതനായത്. കർണാടക സ്വദേശികൂടിയാണ് ജി എച്ച് യതീഷ് ചന്ദ്ര.
G H Yatheesh Chandra is now Kannur DIG