തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുമരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ , അസ്വാഭാവിക മരണത്തിന് കേസ്

തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുമരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ , അസ്വാഭാവിക മരണത്തിന് കേസ്
Mar 27, 2024 04:32 PM | By Rajina Sandeep

തലശ്ശേരി : മട്ടന്നൂർ പെരിഞ്ചേരി സ്വദേശി കെ.വി ശരത്ത് -അനിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.ഡോക്ടറുടെ അനാസ്ഥയെന്ന് കുടുംബംആരോപിച്ചു.

അതേ സമയം ഗർഭപാത്രത്തിലുണ്ടായ മുറിവാണ് കുഞ്ഞിൻ്റെമരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു തലശേരി ജനറൽ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് പ്രസവത്തിനിടെ നവജാതശിശു മരിച്ചത്.മട്ടന്നൂർ പെരിഞ്ചേരി സ്വദേശി കെ.വി ശരത്ത് -അനിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഗൈനോക്കോളജിസ്റ്റ് ഡോക്ടർ പ്രീജയുടെ ചികിത്സയിലായിരുന്നു അനിഷ - പ്രസവ മടുത്തതോടെ ചൊവ്വാഴ്ച വൈകീട്ടാണ് അനിഷ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

ഡ്യൂട്ടി ഡോക്ടറായിരുന്നു ഉണ്ടായത്. ആദ്യഘട്ടത്തിൽ സുഖപ്രസവം എന്ന് അറിയിച്ചുവെന്നും രാത്രിയോടെ സ്ഥിതി വഷളായെന്നും ചികിത്സയിച്ച ഡോക്ട്ർ ഏറെ വൈകിയാണ് എത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു.

ഒടുവിൽ പുലർച്ചെ രണ്ടര മണിയോടെ ഡോക്ടർ വന്നു. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചത് ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചികിത്സ പിഴവാണ് കുഞ്ഞിൻ്റെ മരണത്തിന് ഇടയാക്കിയത് എന്ന് ബന്ധുക്കൾ പറഞ്ഞു.

അതേസമയം ഗർഭപാത്രത്തിലുണ്ടായമുറിവാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രി സൂപ്രണ്ട് വി കെ രാജീവൻ അറിയിച്ചു. അതേ സമയം.അനിഷയുടെ ഭർത്താവ് ശരത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് തലശ്ശരി പോലിസ് കേസെടുത്തു.

A newborn baby died during delivery at Thalassery General Hospital

Next TV

Related Stories
തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 04:36 PM

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ...

Read More >>
ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Apr 27, 2024 02:31 PM

ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍...

Read More >>
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:26 PM

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ...

Read More >>
Top Stories