അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപയുമായി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങി ; അബുദാബി പൊലീസും, കേരളാ പൊലീസും അന്വേഷണം തുടങ്ങി

അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി  രൂപയുമായി കണ്ണൂർ സ്വദേശിയായ യുവാവ്  മുങ്ങി ; അബുദാബി പൊലീസും, കേരളാ പൊലീസും അന്വേഷണം തുടങ്ങി
Mar 28, 2024 03:12 PM | By Rajina Sandeep

അബുദാബി ലുലു ഹൈപ്പർ മാർക്കറ്റിൽനിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശി യായ ജീവനക്കാരൻ മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാഷ് ഓഫീസ് ഇൻ ചാർജായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയപുരയിൽ മുഹമ്മദ് നിയാസിന് (38) എതിരെയാണ് ലുലു ഗ്രൂപ്പ് അബുദാബി പോലീസിൽ പരാതി നൽകിയത്.

ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിർഹം) അപഹരിച്ചതായാണ് പരാതി. 25-ന് ഉച്ച യ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാ കേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധ യിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് ഓഫായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ കാഷ് ഓഫീസിൽ നിന്ന് ആറ് ലക്ഷം ദിർഹത്തിന്റെ കുറവ് കണ്ടുപിടിച്ചു. കാഷ് ഓഫീസിൽ ജോലി ചെയ്യുന്നതു കൊണ്ട് നിയമപ്രകാരം നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് സാധാരണരീതിയിൽ യു.എ.ഇയിൽ നിന്ന് പുറത്തുപോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കവട്ടം സ്വദേശിനിയായ ഭാര്യയും, രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനുശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എംബസി മുഖാന്തരം നിയാസിനെതിരേ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയി ട്ടുണ്ട്.

A young man from Kannur drowned with one and a half crore rupees from Abu Dhabi Lulu;Abu Dhabi Police and Kerala Police started investigation

Next TV

Related Stories
തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 04:36 PM

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ...

Read More >>
ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Apr 27, 2024 02:31 PM

ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍...

Read More >>
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:26 PM

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ...

Read More >>
Top Stories