റിയാസ് മൗലവി വധക്കേസ് ; 3 പ്രതികളെയും വെറുതെ വിട്ടു

റിയാസ് മൗലവി വധക്കേസ് ; 3 പ്രതികളെയും വെറുതെ വിട്ടു
Mar 30, 2024 12:01 PM | By Rajina Sandeep

കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരാണ് പ്രതികള്‍. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്.

ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് മൗലവി. കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു.  90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്.

ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. റിയാസ് മൗലവ് വധക്കേസ് വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്. അതേസമയം വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു.

Riyaz Maulvi murder case;All 3 accused were acquitted

Next TV

Related Stories
ഡ്രൈവിങ്ങിനിടെ ഉപദ്രവം; പെൺകുട്ടി കാറിൽ നിന്ന് ചാടി, യുവാവ് പിടിയിൽ

Apr 28, 2024 05:09 PM

ഡ്രൈവിങ്ങിനിടെ ഉപദ്രവം; പെൺകുട്ടി കാറിൽ നിന്ന് ചാടി, യുവാവ് പിടിയിൽ

വടകരയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടയിൽ യുവാവിന്റെ ഉപദ്രവം. കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി....

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 28, 2024 01:37 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 04:36 PM

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ...

Read More >>
ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Apr 27, 2024 02:31 PM

ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍...

Read More >>
Top Stories










News Roundup