കണ്ണൂർ:(www.thalasserynews.in) ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നിർവഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആർ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയുമായി കണ്ണൂർ റൂറൽ പോലീസ്. ഇലക്ഷൻ കൺട്രോൾ റൂമിൽ കണ്ണൂർ റൂറൽ ജില്ലയിലെ എല്ലാ പട്രോളിംഗ് ടീമിനും യഥാസമയം നിർദ്ദേശങ്ങൾ നൽകുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും ഉതകുന്ന തരത്തിലാണ് ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയത്.
റൂറൽ ജില്ലാ പോലീസിൻ്റെ പരിധിയിലുള്ള ലോ ആൻഡ് ഓർഡർ പട്രോൾ, ഗ്രൂപ്പ് പട്രോൾ, ക്യു ആർ ടി പട്രോൾ എന്നിവയുടെ സ്ഥാനം ഗൂഗിൾ മാപ്പിൻ്റെ സഹായ ത്തോടെ നിർണയിക്കാനും കഴിയുന്നതാണ് സംവിധാനം.
ഇലക്ഷൻ ബന്തവസ്സ് സ്കീമിൽ ഉൾപ്പെടുത്തിയ ക്യൂ ആർ കോഡ് പോലീസ് ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്‌ത് കഴിഞ്ഞാൽ പട്രോളിംഗ് ഡ്യുട്ടിയിലുള്ള പോലീസ് സേനാംഗങ്ങളുടെ ഡ്യൂട്ടി സംബന്ധിച്ച വിശദ വിവരങ്ങളും പോളിംഗ് സ്റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.
റൂറൽ ജില്ലാ പരിധിയിൽ ഇലക്ഷൻ സംബന്ധമായി എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ പട്രോളിങ്ങ് ടീമുകളുടെ സാന്നിധ്യം നിർണ്ണയിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ ഇതോടെ പോലീസിന് കഴിയും. കണ്ണൂർ റൂറൽ ജില്ലാ മേധാ എം ഹേമലതയുടെ നേതൃത്വത്തിൽ കണ്ണൂർ റൂറൽ ജില്ലാ ഇലക്ഷൻ സെൽ ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്.
Law and order enforcement in Kannur: Rural police with QR code technology