തലശേരി റോട്ടറി സുവർണ ജൂബിലി നിറവിൽ ; ആഘോഷം ശനിയാഴ്ച, തലശേരിയിൽ ഓപ്പൺ ജിം നിർമ്മിക്കും

തലശേരി റോട്ടറി സുവർണ ജൂബിലി നിറവിൽ ; ആഘോഷം ശനിയാഴ്ച, തലശേരിയിൽ ഓപ്പൺ ജിം നിർമ്മിക്കും
May 9, 2024 01:12 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി റോട്ടറി ക്ലബിൻ്റെ 50-ാം വാർഷികാഘോഷം ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക് “ഹോട്ടൽ പേൾവ്യൂ റീജൻസിയി"ൽ നടക്കും. റിട്ട. ഹൈക്കോടതി ജസ്‌റ്റിസ് കെ.പി.ജ്യോതീന്ദ്രനാഥ് അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ ഡോ. സേതുശിവശങ്കർ മുഖ്യതിഥിയാകും. തലശ്ശേരി റോട്ടറി തുടങ്ങിയ വർഷം 1974 മുതൽ 2024 വരെ അംഗമായി പ്രവർത്തിച്ച ചാർട്ടർ മെമ്പർ പ്രശസ്‌ത ഡോക്‌ടർ എ.ജെ.ജോസിനെ ചടങ്ങിൽ ആദരിക്കും.

കണ്ണൂർ റോട്ടറിയുടെ നേതൃത്വത്തിലാണ് തലശ്ശേരി റോട്ടറി ആരംഭിച്ചത്. ഇതിനായി ആദ്യയോഗം ചേർന്നത് വ്യവസായി എ.കെ.കാദർകുട്ടി സാഹിബിൻ്റെ ചേറ്റംകുന്നിലെ വസതിയിലായിരുന്നു. പി.കെ.നെടുങ്ങാടി ആദ്യ പ്രസിഡണ്ടും ദിവാകരൻ നമ്പ്യാർ സെക്രട്ടറിയുമായി തലശ്ശേരി റോട്ടറി പ്രവർത്തനമാരംഭിച്ചു. ഒരു വർഷമാണ് ഒരോ പ്രസിഡണ്ടി ന്റെയും പ്രവർത്തനകാലാവധി.

അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ ഓപ്പൺ ജിം ഒരുക്കും. 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തായാണ് ഓപ്പൺ ജിം ആരംഭിക്കുകയെന്നും ഭാരവാഹികൾ തലശേരിയിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് അഡ്വ. നാരായണൻ കൂറ്റേരി, സെക്രട്ടറി ആർ.അയ്യപ്പൻ, ഡിസ്ട്രിക്ട് ചെയർമാൻ സുഹാസ് വേലാണ്ടി, പ്രോഗ്രാം ചെയർമാൻ അർജുൻ അരയാക്കണ്ടി, അസി. ഗവർണർ സി.പി കൃഷ്ണ കുമാർ, ട്രഷറർ ശ്രീവാസ് വേലാണ്ടി എന്നിവർ പങ്കെടുത്തു. 1974 മുതൽ 2024 വരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ . പോളിയോ നിർമ്മാജ്ജനം ലക്ഷ്യമാക്കി വർഷം തോറും സംഘടിപ്പിക്കുന്ന പോളിയോ വാക്‌സിൻ വിതരണ യജ്ഞം. 1993 ൽ 13 കുട്ടികളും 4 അധ്യാപകരുമായി മൂക ബധിര സ്‌കൂൾ ആരംഭിച്ചു. വനിതകൾക്ക് തയ്യൽ പരിശീലനവും തയ്യൽ മെഷീനും സൗജന്യമായി നൽകി. ലഹരി വിരുദ്ധ സെമിനാറുകൾ. വ്യക്തിത്വ വികസന സെമിനാറുകൾ എന്നിവ നടത്തി. തലശ്ശേരി പ്രസ് ഫോറത്തിന് ഫാനുകളും പുസ്‌തകങ്ങളും സംഭാവന ചെയ്‌തു. സ്വകാര്യ മേഖലയിൽ തലശ്ശേരിയിലെ ആദ്യത്തെ റോട്ടറി സ്‌കൂൾ സ്ഥാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും വ്യക്തിത്വങ്ങ ളെയും സമയാസമയങ്ങളിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

വിദ്യാർത്ഥികൾക്ക് സഹായം നൽകി പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകി. സാമൂഹിക, വിദ്യഭ്യാസ, ആരോഗ്യ രംഗങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ മാതൃകാപരമായ ഒട്ടേറെ സേവനങ്ങളും പ്രവർത്തനങ്ങളും നടത്തി യിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസുകൾ.

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ സഹായങ്ങൾ നൽകി. തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കായി പ്രത്യേക പരിശീലനം നൽകി. തലശ്ശേരി കാർണിവലിൻ്റെ ഭാഗമായി കോണോർ വയലിൽ ഒരു മാസം നീണ്ടു നിന്ന എക്‌സിബിഷൻ സംഘടിപ്പിച്ചു. തലശ്ശേരി റെയിൽവേസ്റ്റേഷനിൽ പോലീസ് എയ്‌ഡ് പോസ്റ്റ് ആരംഭിച്ചു.

ധർമ്മടം പാലത്തിലെ ആദ്യകാല ട്രാഫിക്ക് സിഗ്നൽ സംവിധാനം, കൂടാതെ തലശ്ശേരി ഓവർ ബ്രിഡ്ജിലുണ്ടായ ട്രാഫിക്ക് സിഗ്നൽ സംവിധാനം ഒരുക്കി. സൗജന്യ മെഡിക്കൽ, ഡെൻ്റൽ, നേത്ര, മുച്ചിറി, കൃത്രിമ അവയവദാന ക്യാമ്പുകൾ നടത്തി. വയോജനങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകി. നിരാലംബരായവർക്ക് വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. വിശക്കുന്നവർക്കായി സൗജന്യ ഭക്ഷണവിതരണ പരിപാടി സംഘടിപ്പിച്ചു. അമേരിക്കയിൽ നടന്ന റോട്ടറി ഗ്രൂപ്പ് സ്റ്റഡി എക്സേഞ്ച് പരിപാടിക്കായി മുൻ എം.പി. റിച്ചാർഡ് ഹേയെ തിരഞ്ഞെടുത്തയച്ചു.

സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിച്ചു. ഉപഭോക്ത ബോധവത്കരണ പരിപാടിയുടെ ഭാഗമായി അൻപത് ഷോപ്പുകളെ ഉൾപ്പെടുത്തി മത്സരം സംഘടിപ്പിച്ചു. കോവിഡ് കാലഘട്ടത്തിൽ കേരളപോലീസുമായി സഹകരിച്ച് നിരവധി പരിപാടികൾ നടത്തി. ആറളം ഗിരിവർഗ്ഗ ഗോത്ര കോളനിയിൽ സോളാർ ലാമ്പ് പോസ്റ്റുകൾ വിതരണം ചെയ്‌തു.

വാട്ടർ പ്യൂരിഫയർ മെഷീനുകൾ വിവിധ സ്‌കൂളുകൾക്ക് സൗജന്യമായി നൽകി. തലശ്ശേരി, എരഞ്ഞോളി ആഫ്റ്റർ കെയർ ഹോമിലും, മലബാർ കാൻസർ സെൻ്ററിലും ടെലിവിഷനുകൾ നൽകി. സമാരിറ്റൻ സിസ്റ്റേഴ്‌സ് നടത്തുന്ന വൃദ്ധസദനത്തിന് സാമ്പത്തിക സഹായമുൾപ്പെടെ വാഷിംഗ് മെഷീൻ, മിക്‌സി തുടങ്ങിയ സാമഗ്രികൾ നൽകി. വനം വകുപ്പുമായി സഹകരിച്ച് നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.


Thalassery Rotary on Golden Jubilee Day;An open gym will be constructed at Thalassery on Saturday

Next TV

Related Stories
കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

May 19, 2024 10:10 PM

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 19, 2024 12:10 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
തലശേരിയിൽ  വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

May 18, 2024 02:48 PM

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 18, 2024 12:41 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 10:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
Top Stories










News Roundup