തലശേരി:(www.thalasserynews.in) തലശ്ശേരിയുടെ സമഗ്ര വികസനവും, ടൂറിസം സാദ്ധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ബൈപാസിന് ശേഷം തലശ്ശേരിയുടെ വ്യാപാര രംഗത്ത് വന്ന പ്രകടമായ മാറ്റങ്ങളും, പാശ്ചാത്തല വികസനരംഗത്ത് വരുത്തേണ്ട ത്വരിതപ്പെടുത്തലും സെമിനാറിൽ ചർച്ച ചെയ്യപ്പെടും.
ശനിയാഴ്‌ച വൈകുന്നേരം 3 മണിക്ക് തലശ്ശേരി പാരീസ് പ്രസിഡൻസി ഹാളിൽ സംഘടിപ്പിക്കുന്ന സെമിനാർ നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉത്ഘാടനം ചെയ്യും. വ്യാപാര സംഘടനകൾ, ഐ.എംഎ, ബാർ അസോസിയേഷൻ, മാധ്യമപ്രവർത്തകർ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെ വ്യത്യസ്ഥ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളും സമസ്ഥ മേഘലകളെ പ്രതിനിധീകരിക്കുന്ന പൗര പ്രമുഖരും സദസിൽ പങ്കെടുക്കും.
എം.പി.ജി. ഹോട്ടൽ & ഇൻഫ്രാസ്ട്രെക്‌ചർ വെൻച്വർ പ്രൈവറ്റ് ലിമിറ്റഡ് മേധാവി മണി മാധവൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടക്കും. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേർസ് ജില്ലാ നേതൃത്വത്തെ പ്രതിനിധീകരിച്ച് സചിൻ സൂര്യകാന്ത് മക്കേച്ച, കെ.വി. ദിവാകർ, കെ. വിനോദ് നാരായണൻ, സി.വി. ദീപക് എന്നീ പ്രമുഖർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ആർ.ബാബുരാജ്, പ്രദീപ് പ്രതിഭ, സി.കെ.പി. മുഹമ്മദ് റയീസ്, നാസർ ലാമിർ എന്നിവർ സംബന്ധിച്ചു.
Chamber of Commerce Thalassery Chapter with Seminar on Comprehensive Development and Tourism Potential of Thalassery