Oct 30, 2024 03:53 PM

തലശ്ശേരി:(www.thalasserynews.in)തലശ്ശേരിയുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് വികസന വേദി പ്രവർത്തകർ കേരള പിറവി ദിനത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം സംഘടിപ്പിക്കും.

രാവിലെ 9.30 മുതൽ ഉച്ച 12-30 വരെ നടത്തുന്ന സമരം തലശേരി അതിരൂപതാ വികാരി ജനറൽ ഫാദർ. ആന്റണി മുളകുന്നേൽ ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


തലശ്ശേരി മുനിസിപ്പാലിറ്റിയെ കോർപറേഷനാക്കി ഉയർത്തുക, തലശേരിയുടെ പാർലിമെന്റ് ആസ്ഥാന പദവി പുന:സ്ഥാപിക്കുക, തലശ്ശേരി -മൈസൂർ റയിൽ പാത യാഥാർത്ഥ്യമാക്കുക, പുതിയ ബസ് സ്റ്റാന്റിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് റോഡ് നിർമ്മിക്കുക, പുതിയ ജില്ലകൾ പരിഗണിക്കുമ്പോൾ പ്രഥമ പരിഗണന തലശ്ശേരിക്ക്  നൽകുക തുടങ്ങിയവയാണ് ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.

കെ.വി. ഗോകുൽദാസ്, സജീവ് മാണിയത്ത്, സി.പി.അഷ്റഫ്, മുഹമ്മദ് കാസിം, നുച്ചിലകത്ത് അഹമ്മദ്, പി.മുഹമ്മദലി, രാംദാസ് കരിമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Freedom from neglect; On November 1, development platform with an attention-calling strike in front of Thalassery municipal office

Next TV

Top Stories










News Roundup