വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും
May 21, 2024 07:33 PM | By Rajina Sandeep

(www.thalasserynews.in)കുറ്റിക്കാട്ടൂരിൽ വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തരധനസഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനം. അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനം.

ചീഫ് ഇലക്ട്രിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അന്തിമറിപ്പോർട്ട്‌ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.

അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മഴ പെയ്തപ്പോൾ ഒതുങ്ങി നിന്ന കടവരാന്തയിലെ ഇരുമ്പ് പൈപ്പിൽ പിടിച്ചപ്പോഴാണ് റിജാസിന് ഷോക്കേറ്റത്.

കടയിലേക്കുള്ള വൈദ്യുതി കണക്ഷനിൽ തകരാർ ഉള്ളതായി കടയുടമ ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ നടപടിയെടുത്തില്ല. പിന്നാലെയാണ് അപകടമുണ്ടായത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി.

Student shock death incident: 5 lakhs will be given as an emergency financial assistance

Next TV

Related Stories
നാദാപുരത്ത് കടയിൽ കയറി  മുളക് പൊടിയെറിഞ്ഞ്  വ്യാപാരിയെ അക്രമിച്ച് യുവാവ് പണം കവർന്നു

Sep 7, 2024 09:14 PM

നാദാപുരത്ത് കടയിൽ കയറി മുളക് പൊടിയെറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് യുവാവ് പണം കവർന്നു

നാദാപുരത്ത് കടയിൽ കയറി മുളക് പൊടിയെറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് യുവാവ് പണം...

Read More >>
എം.ഇ.എസിൻ്റെ അറുപതാം  വാർഷിക ജൂബിലി ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു

Sep 7, 2024 08:37 PM

എം.ഇ.എസിൻ്റെ അറുപതാം വാർഷിക ജൂബിലി ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു

എം.ഇ.എസിൻ്റെ അറുപതാം വാർഷിക ജൂബിലി ; ലോഗോ പ്രകാശനം തലശേരിയിൽ...

Read More >>
തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട്  തിരക്ക്

Sep 7, 2024 08:09 PM

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട് തിരക്ക്

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 7, 2024 03:30 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച എത്തിക്കും

Sep 7, 2024 01:51 PM

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച എത്തിക്കും

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച...

Read More >>
Top Stories