മിന്നൽ പ്രളയവും മലവെള്ളപ്പാച്ചിലും ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മിന്നൽ പ്രളയവും മലവെള്ളപ്പാച്ചിലും ;  പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
May 23, 2024 06:48 PM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ പലയിടത്തും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളതെന്നും എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സംസ്ഥാനത്തൊട്ടാകെ 8 ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

Lightning floods and mountain floods;Chief Minister warned the public

Next TV

Related Stories
തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു ; 30 പേർക്ക് പരിക്ക്

Jun 16, 2024 04:36 PM

തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു ; 30 പേർക്ക് പരിക്ക്

തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു ; 30 പേർക്ക്...

Read More >>
പെരുന്നാൾ വിപണി പൊള്ളുന്നു ; പച്ചക്കറിക്കും, മീനിനും, ബീഫിനും പൊന്നും വില

Jun 16, 2024 01:13 PM

പെരുന്നാൾ വിപണി പൊള്ളുന്നു ; പച്ചക്കറിക്കും, മീനിനും, ബീഫിനും പൊന്നും വില

പെരുന്നാൾ വിപണി പൊള്ളുന്നു ; പച്ചക്കറിക്കും, മീനിനും, ബീഫിനും പൊന്നും...

Read More >>
കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം; ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം

Jun 15, 2024 07:27 PM

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം; ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി...

Read More >>
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ് ; സത്യഭാമക്ക് ജാമ്യം

Jun 15, 2024 03:51 PM

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ് ; സത്യഭാമക്ക് ജാമ്യം

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച...

Read More >>
റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 15, 2024 02:46 PM

റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ...

Read More >>
ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Jun 15, 2024 12:01 PM

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്...

Read More >>
Top Stories