---
title: "സ്വൈര്യ ജീവിതത്തിനടക്കം ഭീഷണി ; തലശേരിയിൽ 3 കാട്ടുപന്നികളെ വെടിവച്ചു കൊന്നു"
english_title: "Threats to private life;3 wild boars were shot dead in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214957/threats-to-private-life3-wild-boars-were-shot-dead-in-thalassery"
published_at: "2024-06-25T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667afdeb6b210_Untitled-1_copy.jpg"
keywords: []
---

# സ്വൈര്യ ജീവിതത്തിനടക്കം ഭീഷണി ; തലശേരിയിൽ 3 കാട്ടുപന്നികളെ വെടിവച്ചു കൊന്നു

> **Lead Summary:** **തലശേരി: **തലശേരിക്കടുത്ത് മാടപ്പീടിക ഗുംട്ടിയിൽ 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. നാട്ടുകാർക്കും, കാർഷിക വിളകൾക്കും ഒന്നടങ്കം ഭീഷണിയായ സാഹചര്യത്തിലാണ് നടപടിയെന്ന് വാർഡ് അംഗവും, നഗരസഭാ വൈസ് ചെയർമാനുമായ എംവി ജയരാജൻ പറഞ്ഞു.

## Article Content

**തലശേരി: **തലശേരിക്കടുത്ത് മാടപ്പീടിക ഗുംട്ടിയിൽ 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. നാട്ടുകാർക്കും, കാർഷിക വിളകൾക്കും ഒന്നടങ്കം ഭീഷണിയായ സാഹചര്യത്തിലാണ് നടപടിയെന്ന് വാർഡ് അംഗവും, നഗരസഭാ വൈസ് ചെയർമാനുമായ എംവി ജയരാജൻ പറഞ്ഞു.

കണ്ണൂർ ഡിവിഷൻ എം പാനൽ ഷൂട്ടറായ സി കെ വിനോദാണ് 3 കാട്ടുപന്നികളെയും വെടിവെച്ചത്. പ്രദേശത്ത് ഇനിയും കാട്ടുപന്നികളുണ്ടാവാമെന്ന സംശയവുമുണ്ട്..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214957/threats-to-private-life3-wild-boars-were-shot-dead-in-thalassery)