---
title: "എംവി നികേഷ് കുമാർ മാധ്യമരംഗം ഉപേക്ഷിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിൽ"
english_title: "MV Nikesh Kumar quit media;Now active in politics"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214915/mv-nikesh-kumar-quit-medianow-active-in-politics"
published_at: "2024-06-25T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ada91343f6_Untitled-3_copy.jpg"
keywords: []
---

# എംവി നികേഷ് കുമാർ മാധ്യമരംഗം ഉപേക്ഷിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിൽ

> **Lead Summary:** *** *** ചാനൽ മാധ്യമ പ്രവർത്തനത്തിന് പുതുമുഖം കൊണ്ടുവന്ന എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു. ഇനി സജീവ രാഷ്ട്രീയം കർമ്മഭൂമിയാക്കാനാണ് തീരുമാനം.

## Article Content

*** *** ചാനൽ മാധ്യമ പ്രവർത്തനത്തിന് പുതുമുഖം കൊണ്ടുവന്ന എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു. ഇനി സജീവ രാഷ്ട്രീയം കർമ്മഭൂമിയാക്കാനാണ് തീരുമാനം.

നിലവിൽ റിപ്പോർട്ടർ ടിവിയിലെ ന്യൂസ് എഡിറ്ററാണ് എംവി നികേഷ് കുമാർ. റിപ്പോർട്ടർ ടിവിയിലൂടെ തന്നെയാണ് തൻ്റെ തീരുമാനം നികേഷ് അറിയിച്ചത്. നേരത്തെ അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നികേഷ് കെ.എം ഷാജിയോട് തോറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214915/mv-nikesh-kumar-quit-medianow-active-in-politics)