പാർട്ട്‌ ടൈം ജോലി തട്ടിപ്പ് ; 1,65,000 രൂപ നഷ്ടമായെന്ന് പരാതി

പാർട്ട്‌ ടൈം ജോലി തട്ടിപ്പ് ; 1,65,000 രൂപ നഷ്ടമായെന്ന് പരാതി
May 24, 2024 03:53 PM | By Rajina Sandeep

(www.thalasserynews,in) ഫേസ്ബുക്കിൽ പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് കണ്ട് പണം നിക്ഷേപിച്ച പരാതിക്കാരന് 1,65,000 രൂപ നഷ്ടപ്പെട്ടു. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലാഭമോ അടച്ച പണമോ തിരികെ നൽകാതെയാണ് തട്ടിപ്പിനിരയാക്കിയത്.

മറ്റൊരു പരാതിയിൽ ഓൺലൈൻനായി ലോണിന് അപേക്ഷിച്ചയാൾക്ക് 1,09,500 രൂപ നഷ്ടപ്പെട്ടു. ലോൺ ലഭിക്കുന്നതിന് വിവിധ ചാർജുകൾ നൽകണമെന്ന് പറഞ്ഞ് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചതിനു ശേഷം അടച്ച പണമോ ലോണോ നൽകാതെ വഞ്ചിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്‌താൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പാടില്ലാത്തതും, ആരും തന്നെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുത്.

ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക

Part-time job scam;Complaint that Rs 1,65,000 was lost

Next TV

Related Stories
മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ പിടിയിലായി

Jun 26, 2024 10:36 AM

മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ പിടിയിലായി

മാരക ലഹരി മരുന്നായ എംഡി എം എയുമായി രണ്ട് പരിയാരം സ്വദേശികൾ...

Read More >>
വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

Jun 25, 2024 10:41 PM

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

വാട്​സ്​ആപ്​ ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഒ.ടി.പിയുടെ മറവിൽ തട്ടിപ്പിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്​​....

Read More >>
എംവി നികേഷ് കുമാർ മാധ്യമരംഗം ഉപേക്ഷിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിൽ

Jun 25, 2024 08:22 PM

എംവി നികേഷ് കുമാർ മാധ്യമരംഗം ഉപേക്ഷിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിൽ

ചാനൽ മാധ്യമ പ്രവർത്തനത്തിന് പുതുമുഖം കൊണ്ടുവന്ന എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു....

Read More >>
കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

Jun 25, 2024 07:38 PM

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ്...

Read More >>
Top Stories