കണ്ണൂർ:(www.thalasserynews.in) നിങ്ങൾ രാഷ്ട്രീയം ചോദിച്ച് എന്നെ കുഴക്കേണ്ട, സുരേഷ് ഗോപി പണ്ടും ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട് മാധ്യമപ്രവർത്തകരോട് കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ നായനാരുടെ ഭാര്യ. സഖാവിന് ദോഷം ചെയ്യുന്നതൊന്നും ഞാൻ പറയില്ല, നായനാരുടെ പേര് പറഞ്ഞപ്പോൾ തന്നെ കണ്ണീരണിഞ്ഞ് ശാരദ ടീച്ചർ പറഞ്ഞു.
കേന്ദ്ര സഹമന്ത്രിയായി സത്യ പ്രതിജ്ഞചെയ്ത ശേഷം സുരേഷ് ഗോപി ഇന്ന് നായനായരുടെ വീട്ടിലെത്തു.സുരേഷിന് പാവങ്ങളെ സഹായിക്കുന്ന മനസ്സുണ്ട്. രാഷ്ട്രീയത്തിന് അധീതമായി എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണ് അയാൾ.ഇതിനിടയിൽ കമ്മ്യൂണിസ്റ്റ് മൈൻ്റുള്ള നേതാവാണോ എന്നുള്ള മാധ്യമപ്രവത്തകൻ്റെ ചോദ്യത്തിലെ അപകടം ടീച്ചർ തിരിച്ചറഞ്ഞു. രാഷ്ട്രീയ മൊന്നും നിങ്ങൾ എന്നോട് ചോദിക്കേണ്ട ഞാൻ സുരേഷ് കുമാർ എന്ന വ്യക്തിയേ കുറിച്ച് മാത്രമാണ് പറഞ്ഞത്.
അതേകുറിച്ച് മാത്രം നിങ്ങൾ ചോദിച്ചാൽ മതി. സുരേഷ് പല പ്രാവശ്യം ഇവിടെ വന്നതാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചതാണ്, ഞങ്ങൾ നന്നായി സംസാരിക്കുന്നവരാണ് അതിൽ രാഷ്ട്രീയം കലർത്താൻ പാടില്ല, എൻ്റെയൊരു റിക്വസ്റ്റാണ്.എൻ്റെ സഖാവ് ആരാണെന്ന് നിങ്ങൾക്കറിയില്ലേ? ഞാൻ ആരുടെ ഭാര്യയാണ്? അത് നിങ്ങൾക്കറിയാല്ലോ ? പിന്നെ നിങ്ങൾ അതിപ്പുറം ചോദിക്കരുത്. സുരേഷ് ഇപ്പോൾ ജയിച്ച് മന്ത്രിയായി, അയാളെ കൊണ്ട് കഴിയുന്ന കാര്യം അയാൾ ചെയ്യുമായിരിക്കും.
ഞാൻ പാവപ്പെട്ടൊരു ടീച്ചർ ഇവിടെ ഇരിക്കുകയാണ്. സമാധാനമാണ് എനിക്കിപ്പോൾ വേണ്ടത് ഞാൻ അതേ ആഗ്ര ഹിക്കുന്നുള്ളു. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കുന്നത് എനിക്കിഷ്ടമല്ല. അവസാനമായി 'എൻ്റെ സഖാവിന് ദോഷം വരുന്ന ഒരു കാര്യവും ജീവിതത്തിൽ ചെയ്യില്ല, എന്ന് പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞ് കവിയാൻ തുടങ്ങി. ചങ്കിടറി അവർ പറഞ്ഞു, എനിക്ക് ഏറ്റവും വലുത് എൻ്റെ സഖാവാണ്. ശാരദ ടീച്ചർ പറഞ്ഞവസാനിപ്പിക്കും മുമ്പേ മാധ്യമങ്ങളുടെ മൈക്കുകൾ പിൻവാങ്ങി.
I will not do anything in my life that will harm my comrade; Sharada Teacher, wife of Chankitari Nayanar, with tears in her eyes