(www.thalasserynews.in)മണിപ്പുർ കലാപത്തിന് രണ്ടുവർഷം പൂർത്തിയാകുമ്പോൾ കലാപത്തിന്റെ സൂത്രധാരന്മാരിൽ ഒരാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തലശ്ശേരിയിൽനിന്ന് പിടികൂടി. മണിപ്പൂർ ഇംഫാലിൽ രജിസ്റ്റർ ചെയ്ത കേസിൽ രാജ്കുമാർ മൈപാക് സംഘി (32) നെയാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ അറസ്റ്റ്ചെയ്തത്.

കഴിഞ്ഞമാസമാണ് ഇയാൾ കേരള ത്തിലെത്തിയത്. വിവിധ ജില്ലകളിൽ സഞ്ചരിച്ചശേഷം തലശ്ശേരിയിലെത്തുകയായിരുന്നു. തലശ്ശേരിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടയിലാണ് അറസ്റ്റ്. 10 ദിവസത്തിലധികമായി എൻഐഎ സംഘം തലശ്ശേരിയിൽ ക്യാമ്പ് ചെയ്ത് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു. കേരള പോലീ സിനെ അറിയിക്കാതെയുള്ള രഹസ്യനീ ക്കമായിരുന്നു. പ്രതിയെ ഡൽഹിയിലേ ക്ക് കൊണ്ടുപോകും
The mastermind of the Manipur riots was a hotel worker in Thalassery; NIA arrested