തലശ്ശേരി: (www.thalasserynews.in)യു.എസ്.എസ് പരീക്ഷയിൽ തലശ്ശേരി മുബാറക്ക് ഹയർ സെക്കൻ്ററി സകൂളിന് സമാനതകളില്ലാത്ത വിജയം. 22 വിദ്യാർത്ഥികളാണ് യു.എസ്.എസ് നേടിയത്. വിദ്യാർത്ഥികളെ പിടിഎ അനുമോദിച്ചു.

ആദ്യമായാണ് മുബാറക്ക് സ്കൂളിൽ നിന്നും ഇത്രയേറെ വിദ്യാർത്ഥികൾക്ക് യു എസ് എസ് ലഭിക്കുന്നത്. ജേതാക്കളായ വിദ്യാർത്ഥികളെ പി ടി എ, സ്റ്റാഫ്, മാനേജ്മെൻ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മാനേജർ സി.ഹാരിസ് ഹാജി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് അധ്യക്ഷനായി.
പ്രധാനധ്യാപകൻ കെ പി നിസാർ, മാനേജ്മെൻ്റ് സെക്രട്ടറി ബഷീർ ചെറിയാണ്ടി, പ്രസിഡണ്ട് എ കെ സക്കറിയ്യ, പി ടി എ പ്രസിഡണ്ട് തഫ്‌ലീം മാണിയാട്ട്, പി ടി എ വൈസ് പ്രസിഡണ്ട് എം ഫയാസ് ജലീൽ, ഹർഷിദ് കെ, എം കുഞ്ഞിമൊയ്തു, ടി അബ്ദുൽ സലാം, കെ എം അഷ്റഫ്, എൻ കെ ഹാരിസ്, കെ പി നിസാർ, എം പി റഹീന, വി അബ്ദുൽ ജലീൽ, ഇ എം ആബിദ, സി എം സലീല, പി സി റബീസ് എന്നിവർ സംസാരിച്ചു. യു എസ് എസ് നേടിയ വിദ്യാർത്ഥികൾ മറുപടി പ്രസംഗം നടത്തി.
Thalassery Mubarak achieves brilliant success in USS exam; 22 students win scholarships