മുസ്ലിംലീഗ് ദേശിയ നേതൃത്വത്തിൽ താരമായി സൈനുൽ ആബിദ് ; ഇ.അഹമ്മദിന് ശേഷം ദേശീയ നേതൃത്വത്തിലേക്ക്

മുസ്ലിംലീഗ് ദേശിയ നേതൃത്വത്തിൽ  താരമായി സൈനുൽ ആബിദ് ; ഇ.അഹമ്മദിന് ശേഷം ദേശീയ നേതൃത്വത്തിലേക്ക്
May 17, 2025 02:58 PM | By Rajina Sandeep

(www.thalasserynews.in)മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പുനഃ സംഘടിപ്പിച്ചപ്പോൾ കണ്ണൂരിൽ നിന്ന് പുതിയ താരോദയം. ദേശീയ വൈസ് പ്രസിഡണ്ടായി പെരിങ്ങത്തൂർ സ്വദേശിയും ഗൾഫ് വ്യവസായിയുമായ കെ. സൈനുൽ ആബിദിനെ തെരഞ്ഞെടുത്തു.

സഫാരി ഗ്രൂപ്പിൻ്റെ എം.ഡിയായ സൈനുൽ ആബിദ് ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പാനൂർ മേഖലയിലടക്കം കേന്ദ്രീകരിച്ച് പ്രവർത്തി ച്ചുവരികയായിരുന്നു. ഖത്തർ കെ.എം.സി.സി. ചെയർമാൻ, സുപ്രഭാതം പത്രം ഗൾഫിലെ ചെയർമാനായും, കണ്ണൂരിൽ വൈസ് ചെയർമാനായും പ്രവർത്തിച്ചുവരികയാണ്.

മുസ്ലിംലീഗിലെ ദേശീയ-സംസ്ഥാന സമിതിയിൽ അംഗമാണ്. പാണക്കാട് കുടുംബവുമായി ദീർഘകാലമായി ആത്മബന്ധം സൂക്ഷിക്കുന്ന സൈനുൽ ആബിദ് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളോടടക്കം സൗഹൃദം സൂക്ഷിക്കുന്നു.


ഗൾഫ് മേഖലയിലെ വ്യവസായ പ്രമുഖരുമായും, സാധാരണ ക്കാരുമായും ബന്ധം പുലർത്തുന്ന സൈനുൽ ആബിദ് മികച്ച പൊതുപ്രവർത്തകനാണ്. ഖത്തറിലടക്കം ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന സൈനുൽ ആബിദിന്റെ ദേശീയ ഭാരവാഹിത്വം പ്രവാസികളെയാണ് ഏറെ ആഹ്ലാദിപ്പിക്കുന്നത്. വിദ്യാഭ്യാസ, സ്പോർട്‌സ് മേഖലയിലടക്കം സജീവമായി പ്രവർത്തിക്കുന്ന സൈനുൽ ആബിദ് നിരവധി സ്ഥാപനങ്ങളുടെ ഭരണസമിതി അംഗവുമാണ്. ജാതിമത ഭേദമന്യ നല്ല ബന്ധമാണ് ഇദ്ദേഹത്തിനു ള്ളത്. സത്യൻ മെമ്മോറിയൽ ക്ല ബ്ബ് പ്രസിഡണ്ടായ ഇദ്ദേഹം നിരവധി അറബിക് കോളേജുകളുടെ ഭാരവാഹി കൂടിയാണ്. ചന്ദ്രിക പത്രാധിപരായിരുന്ന കെ.കെ. മുഹമ്മദിൻ്റെ സഹോദരി സീനത്താണ് സൈനുൽ ആബിദിന്റെ ഭാര്യ.


ദേശീയ കൗൺസിൽ കമ്മിറ്റി അംഗങ്ങളായി അബ്ദുറഹ്മാൻ കല്ലായി, പൊട്ടങ്കണ്ടി അബ്ദുല്ല, അബ്‌ദുൽ കരീം ചേലേരി, കെ.പി.സഹദുല്ല, മുഹമ്മദ് കാട്ടൂർ, കെ.പി.താഹിർ, എം.പി. മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ബി.കെ.അഹമ്മദ്, അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, അഡ്വ. കെ.എ.ലത്തീഫ്, അബൂട്ടി ഹാജി എന്നിവരും നേതൃത്വത്തിലുണ്ട്.

Zainul Abid becomes a star in the Muslim League national leadership; After E. Ahmed, he will be in the national leadership

Next TV

Related Stories
അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

Jul 18, 2025 06:43 AM

അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ...

Read More >>
തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ

Jul 17, 2025 03:12 PM

തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ

തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ...

Read More >>
തലശ്ശേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന  എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ;  രണ്ട് പേർ പോലീസ് പിടിയിൽ.

Jul 17, 2025 10:49 AM

തലശ്ശേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ; രണ്ട് പേർ പോലീസ് പിടിയിൽ.

തലശ്ശേരിയിൽ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ; രണ്ട് പേർ പോലീസ്...

Read More >>
തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ;  വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 03:43 PM

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
Top Stories










News Roundup






//Truevisionall