ഇരു ബസുകളിലും ഉള്ളവർക്കാണ് പരുക്കേറ്റത്. തൃച്ചംബരം റേഷൻകടക്ക് സമീപത്തായിരുന്നു അപകടം.

തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്.
ബസ് ബ്രേക്ക് ചെയ്തപ്പോൾ തലയിടിച്ചാണ് പലർക്കും പരുക്കേറ്റത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും നാട്ടുകാരുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഇരു വാഹനത്തിന്റെയും ഗ്ലാസുകൾ തകർന്ന് വീണ് ചിതറിയത് കാരണം റോഡിൽ ഗതാഗതം മുടങ്ങിയ നാട്ടുകാർ ഇത് നീക്കം ചെയ്തശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
Private buses collided at Taliparam; 30 injured