തലശ്ശേരി :(www.thalasserynews.in) എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ സ്റ്റീൽ ബോംബ് തട്ടി കൊല്ലപ്പെട്ടത് പ്രദേശത്ത് ഭീതി പരത്തിയിരിക്കയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ്.

പാർട്ടി ഗ്രാമങ്ങളിലെ ബോബ് നിർമാണം കുടിൽ വ്യവസായം പോലെ അരങ്ങ് തകർക്കുന്ന കാഴ്ച്ചകളാണ് തലശ്ശേരിയിലും പ്രാന്തപ്രദേശത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവത്തിലെ യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ട് വരണമെന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായിയും,
ജനറൽ സെക്രട്ടറി തഫ്ലിം മാണിയാട്ടും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനായി കരുതി വെച്ച ബോംബുകൾ സംശയമുള്ളയിടങ്ങളിൽ പോലീസ് പരിശോധന നടത്തി കണ്ടെത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Youth League wants to arrest the accused in the case of bomb explosion and killing of an elderly person