കാട്മൂടിയത് ആസ്വപ്നത്തിൽ; അനാഥമായ തലശേരി മുൻസിപ്പൽ ചിൽഡ്രൻസ് സെൻ്റിനറി പാർക്കിൽ സന്ദർശകർക്ക് ഭയന്ന് മടങ്ങുന്നു

കാട്മൂടിയത് ആസ്വപ്നത്തിൽ; അനാഥമായ തലശേരി മുൻസിപ്പൽ ചിൽഡ്രൻസ് സെൻ്റിനറി പാർക്കിൽ സന്ദർശകർക്ക് ഭയന്ന് മടങ്ങുന്നു
Jul 4, 2024 02:50 PM | By Rajina Sandeep

തലശേരി :(www.thalasserynews.in) ദേശീയ പാതയെ നെഞ്ചോട് ചേർത്ത് ലാളിക്കുന്ന കടൽ തീരം. മനോഹരമായ അസ്‌തമയ കാഴ്ച്ചകൾ ആസ്വദിക്കാൻ വേറിട്ടൊരിടം.

സായാഹ്നങ്ങളിൽ സഞ്ചാരികൾ ഏറെ എത്തിരുന്ന തലശേരി ജില്ലാ കോടതിക്ക് മുൻവശത്തെ അറബിക്കടലിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചിൽഡ്രൻസ് സെൻ്റിനറി പാർക്ക് ഇന്ന് അനാഥം.

കാട് മൂടിയ തലശേരി മുൻസിപ്പൽ ചിൽഡ്രൻസ് സെൻ്റിനറി പാർക്കിൽ സന്ദർശകർ ഇഴ ജീവികളെ ഭയന്ന് മടങ്ങുന്നു. കടലോളം സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അന്നത്തെ ആഭ്യന്തര വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഏറ്റവും ഒടുവിൽ ചിൽഡ്രൻസ് പർക്ക് നവീകരിച്ചത്.

ഗ്രാനേറ്റ് ശിലകൾ പാകിയും അലങ്കോര വിളക്കുകൾ സ്ഥാപിച്ചും മനോഹരമാക്കിയ പാർക്ക് കുട്ടികളെ മാത്രമല്ല, ജീവിത സായാഹ്നത്തിൽ എത്തിയ വയോജനങ്ങളുടെ വരെ ഇഷ്ട കേന്ദ്രമായി. എന്നാൽ ലക്ഷങ്ങൾ ചിലവഴിച്ച് നവീകരിച്ച പാർക്ക് പരിപാലിക്കാതെ ഇന്ന് കഥയാകെ മാറി. കാടുപിടിച്ച് വികൃതമായിരിക്കുന്നു.

പാർക്കിൽ കയറിച്ചെല്ലുമ്പോൾ തന്നെ നടപ്പാതയ്ക്ക് ഇരുവശവും അടിക്കാടുകൾ വളർന്ന് അലങ്കോലമായിരിക്കുന്നു. മാസങ്ങളായി യാതൊരു പരിപാലനവും പാർക്കിൽ നടക്കുന്നില്ല.

ഇഴജന്തുക്കളുടെ ശല്യവും പാർക്കിലുണ്ടെന്ന് സന്ദർശകർ പറയുന്നു. ദിനം പ്രതി കുട്ടികളടക്കം നൂറോളം സന്ദർശകർ വരുന്ന ഈ പാർക്കിൽ റിക്രിയേഷൻ സെൻ്റർ, കൾച്ചറൽ സെൻ്റർ, റീഡേർസ് കോർണർ, ഓപ്പൺ ജിംനേഷ്യംതുടങ്ങിയ സംവിധാനങ്ങൾ കൊണ്ടുവരുവാൻ മുമ്പ് ടൂറിസം വകുപ്പ് വിഭാവനം ചെയ്തിരുന്നു.

എന്നാൽ ഭരണമാറ്റം ഉണ്ടായതോടെ പല പദ്ധതികളും കടലാസിൽ മാത്രം ഒതുങ്ങി എന്നതാണ് വാസ്തവം. അറബിക്കടലിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് മുമ്പ് പല മലയാള ചിത്രങ്ങളുടെയും ഇഷ്ട ലൊക്കേഷനായിരുന്നു. വിവാഹ പാർട്ടിക്കാർ ആൽബം ചിത്രീകരിക്കുവാനും ഈ പാർക്ക് ഉപയോഗിച്ചു വന്നിരുന്നു.

സെൻ്റിനറി പാർക്കിനോട് ചേർന്ന സ്ഥലത്താണ് സംഗീതജ്ഞൻ കെ. രാഘവൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിൻ്റെ സുന്ദരമായ ഒരു പ്രതിമയും ഈ പാർക്കിൽ ഇപ്പോഴുണ്ട്.

ജില്ലാ ടൂറിസം റിസോർട്ട് കേരള ലിമിറ്റഡ് 2011 ലാണ് ഈ പാർക്ക് നവീകരിച്ചത്. എന്നാൽ പിന്നീട് കുറേക്കാലം കൃത്യമായ പരിപാലനമില്ലാതെ സമൂഹവിരുദ്ധരുടെയും മറ്റും ഇഷ്ടകേന്ദ്രമായി ഈ പാർക്ക് മാറി.

എന്നാൽ പിന്നീട് പാർക്ക് പരിപാലനം തലശേരി നഗരസഭ തലശേരി കോ. ഓപ്പറേറ്റീവ് റൂറൽ ബാങ്കിനെ ഏൽപ്പിച്ചു. ഇതും പൂർണ വിജയകരമായിരുന്നില്ല. ഇപ്പോൾ മഴക്കാലത്ത് നവീകരണം കൃത്യമായി നടക്കാത്തതിനാൽ പാർക്ക് കാടുപിടിച്ച് കിടക്കുന്നു.

വിനോദ സഞ്ചാര രംഗത്ത് തലശ്ശേരി കുതിക്കുമ്പോൾ സ്ഥലം എംഎൽഎയായ സ്പീകർ എ എൻ ഷംസീറും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ഈ പാർക്കിൻ്റെ വീണ്ടെടുപ്പിന് മുൻകൈയെടുക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരികൾ.

covered with forestin the dream;Orphaned Thalassery municipal children's centenary park scares visitors back

Next TV

Related Stories
കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം,  മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്

Nov 22, 2024 01:28 PM

കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം, മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്

കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം, മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക്...

Read More >>
മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടന്മാർക്ക് ആശ്വാസം,  പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി ; സ‍ർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം

Nov 22, 2024 10:45 AM

മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടന്മാർക്ക് ആശ്വാസം, പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി ; സ‍ർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം

മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടന്മാർക്ക് ആശ്വാസം, പീഡ‍ന പരാതി പിൻവലിക്കുന്നെന്ന്...

Read More >>
19 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Nov 22, 2024 10:17 AM

19 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

9 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര...

Read More >>
അറുപതിനായിരം വോട്ടെങ്കിലും ലഭിക്കും ;  വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ

Nov 21, 2024 12:39 PM

അറുപതിനായിരം വോട്ടെങ്കിലും ലഭിക്കും ; വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ

വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി....

Read More >>
Top Stories










News Roundup