---
title: "ഒന്നാം ക്ലാസുകാരനായ മകന്റെ പിറന്നാൾ അവിസ്മരണീയമാക്കി ധർമ്മടത്ത് മെമ്പറുടെ തങ്കമനസ്സ് ;  ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കുടയും, മധുരവും"
english_title: "Dharmadath member's golden heart made his first class son's birthday unforgettable;Umbrella and sweets for all the children in the class"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/217563/dharmadath-members-golden-heart-made-his-first-class-sons-birthday-unforgettableumbrella-and-sweets-for-all-the-children-in-the-class"
published_at: "2024-07-05T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687b99ac244e_Untitled-8_copy.jpg"
keywords: []
---

# ഒന്നാം ക്ലാസുകാരനായ മകന്റെ പിറന്നാൾ അവിസ്മരണീയമാക്കി ധർമ്മടത്ത് മെമ്പറുടെ തങ്കമനസ്സ് ;  ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കുടയും, മധുരവും

> **Lead Summary:** ***തലശ്ശേരി : *** പിറന്നാൾ ദിനത്തിൽ മകൻ്റെ ക്ലാസിലെ കുട്ടികൾക്ക് മധുരവും, സമ്മാനങ്ങളും നൽകി തങ്കപ്പെട്ട ഒരമ്മ മനസ്.

## Article Content

***തലശ്ശേരി : *** പിറന്നാൾ ദിനത്തിൽ മകൻ്റെ ക്ലാസിലെ കുട്ടികൾക്ക് മധുരവും, സമ്മാനങ്ങളും നൽകി തങ്കപ്പെട്ട ഒരമ്മ മനസ്.

ധർമ്മടം ഗ്രാമപഞ്ചായത്ത്അഞ്ചാം വാർഡ് (കാറാടി) അംഗം കെ.ലതികയാണ് അമ്മ മനസുകൾക് അനുകരണിയ  മാതൃക കാണിച്ചത്.

അണ്ടലൂർ സീനിയർ ബേസിക് സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൻ്റെ മുഴുവൻ കൊച്ചു സഹപാഠികൾക്കും കുടയും, മധുര പലഹാരങ്ങളുമാണ് വിതരണം ചെയ്തത്. കൂടാതെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി സാധനങ്ങളും നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/217563/dharmadath-members-golden-heart-made-his-first-class-sons-birthday-unforgettableumbrella-and-sweets-for-all-the-children-in-the-class)