തലശ്ശേരി:(www.thalasserynews.in) തലശ്ശേരിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ മാല യുവാവ് തട്ടിപ്പറിച്ചു ബുധനാഴ്ച രാവിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം.
മഞ്ഞോടി പട്ടര്‍ ഗ്രൗണ്ടിന് സമീപം വയല്‍ പുരയില്‍ ജാനകിയുടെ മാലയാണ് പൊട്ടിച്ച് കൊണ്ടുപോയത്. മഞ്ഞോടി കോ -ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മഞ്ഞോടി സായാഹ്നശാഖക്കു സമീപത്തെ ഇടവഴിയില്‍ രാവിലെ 8 30 മണിയോടെയാണ് സംഭവം. വയോധികയുടെ ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മാല പിന്നില്‍ നിന്ന് എത്തിയ അപരിചിതന്‍ പൊട്ടിച്ച് കൊണ്ടുപോയത്.
പിടിവലിയില്‍ മാലയുടെ ലോക്കറ്റ് തിരിച്ചു കിട്ടി ബഹളം കേട്ട് പരിസരത്തുള്ള ഓടിയെത്തിയെങ്കിലും കവര്‍ച്ചക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായ് ബന്ധപ്പെട്ട് തലശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്തുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നുണ്ട്.
A young man cheated the necklace of an elderly woman who had gone to visit a temple in Thalassery