തലശ്ശേരി:(www.thalasserynews.in) തലശ്ശേരി ക്രിക്കറ്റേര്‍സ് പത്താം വാര്‍ഷികാഘോഷവും, ഫിയസ്റ്റ സീസണ്‍ സെവനും ദുബായില്‍ ; ലോഗോ പ്രകാശനം തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്ററിസ്‌കൂളില്‍ നടന്നു.
തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍ ലോഗോ പ്രകാശനം സ്കൂൾ അസംബ്ലിയിൽ നിര്‍വഹിച്ചു.
ദുബൈയിലാണ് മത്സരങ്ങൾ നടക്കുന്നത്. തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ 10 സ്‌കൂളും മാഹി ജെന്‍എച്ച് എസ്, പള്ളൂര്‍ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൾക്കുമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഈ പന്ത്രണ്ട് സ്‌കൂളുകളിലെ പൂർവ്വവിദ്യാർത്ഥികൾ എട്ട് മത്സരങ്ങളില്‍ പങ്കെടുക്കും. ക്രിക്കറ്റ് ഫുട്ബോള്‍, വോളിബോള്‍ ,ഹോക്കി ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ് ഷട്ടില്‍ , അത്‌ലറ്റിക് തുടങ്ങിയ മത്സരത്തില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നല്‍കും .
ഓവറോള്‍ ചാമ്പ്യനാവുന്ന സ്‌കൂളിന് സ്കൂളിന്റെ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റിന് വേണ്ടി ഒരു ലക്ഷം രൂപ കേഷ് അവാർഡ് നല്‍കും. കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ മൂന്നു തവണ സെന്റ് ജോസഫും, ഒരു തവണ മുബാറക്ക് ഹയർ സെക്കൻ്ററി സ്‌കുളും ,2 തവണ മാഹി ജവഹര്‍ലാല്‍ നെഹ്റു ഹൈസ്‌കുളുമാണ് ജേതാക്കളായത്.
വിപുലമായ പരിപാടിയോടെയാണ് ദുബൈയില്‍ മത്സരം സംഘടിപ്പിക്കുന്നത്. . നവംബര്‍ 10 മുതല്‍ ഡിസംബര്‍ 1ന് അവസാനിക്കുന്ന രീതിയിലാണ് ഫിയസ്റ്റ നടക്കുന്നത്.. ലോഗോ പ്രകാശന ചടങ്ങിൽ ജിനോസ് ബഷീർ അധ്യക്ഷനായി പ്രധാന അധ്യാപകൻ സി.ആർ. ജെൻസൺ സ്വാഗതം പറഞ്ഞു. നൗഫൽ പിലാക്കണ്ടി, ജോൺസൺ മാസ്റ്റർ, ഇസ്മയിൽ ,ഫസീഷ്, ജസീം മാളിയേക്കൽ, പ്രിൻസിപ്പാൾ ഡോ. ഡന്നി ജോൺ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികളാ യ ദ്രുവ് ഷബിൻ, ശ്രീഹരി ശശി എന്നിവർ ദീപശിഖ കൊളുത്തി. കായികാധ്യാപകൻ സൗരവിൻ്റെ നേതൃത്വത്തിൽ എ.കെ. ജുനൈദ് ബാനർ പ്രദർശനം നടത്തി. വിവിധ മൽസര വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.
Thalassery Cricketers 10th Anniversary Celebration and Fiesta Season Seven in Dubai; The logo launch was held at St Joseph's Higher Secondary School, Thalassery.