ഇരിട്ടി:(www.thalasserynews.in) ഇരിട്ടി താലൂക്ക് കൊട്ടിയൂർ വില്ലേജിൽ അമ്പായത്തോട് - പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിൻറെ ഭാഗമായി 18-07-2024 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാരവാഹന ഗതാഗതം നിരോധിച്ചു.

ആയതിനാൽ വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽ കൂടിയുള്ള രാത്രി ഗതാഗതവും പൂർണ്ണമായി നിരോധിച്ചു.
Landslide on Kotiyur Ambayathod-Palchuram road;Traffic control