---
title: "തലശേരി ജനറൽ ആശുപത്രിയിൽ വെള്ളക്കെട്ട് ; കടലാസുതോണിയിറക്കി യൂത്ത് കോൺഗ്രസിൻ്റെ   പ്രതിഷേധം."
english_title: "Vellakattu in Thalassery General Hospital;Protest of Youth Congress by taking out a paper box."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220893/vellakattu-in-thalassery-general-hospitalprotest-of-youth-congress-by-taking-out-a-paper-box"
published_at: "2024-07-18T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698b3f850966_Untitled-6_copy.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രിയിൽ വെള്ളക്കെട്ട് ; കടലാസുതോണിയിറക്കി യൂത്ത് കോൺഗ്രസിൻ്റെ   പ്രതിഷേധം.

> **Lead Summary:** **തലശേരി: **ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് മുന്നിലുള്ള വെള്ളക്കെട്ടിൽ യുത്ത് കോൺഗ്രസ് കടലാസ് തോണി ഇറക്കി പ്രതിഷേധിച്ചു. എല്ലാ മഴക്കാലത്തും ആശുപത്രിയിൽ ഇതേ അവസ്ഥയാണ്.

## Article Content

**തലശേരി: **ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് മുന്നിലുള്ള വെള്ളക്കെട്ടിൽ യുത്ത് കോൺഗ്രസ് കടലാസ് തോണി ഇറക്കി പ്രതിഷേധിച്ചു. എല്ലാ മഴക്കാലത്തും ആശുപത്രിയിൽ ഇതേ അവസ്ഥയാണ്.

ഇതിനോട് തൊട്ടടുത്ത് ഡയാലിസിസ് സെന്ററും പ്രവർത്തിച്ചു വരുന്നുണ്ട്. പ്രതിദിനം നൂറുക്കണക്കിന് രോഗികൾ എത്തുന്ന ബ്ലഡ് ബാങ്കിന് മുൻവശത്താണ് മഴയിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.

കോരി ചൊരിയുന്ന മഴയത്ത് കുട ചൂടിയാണ് ഡ്രിപ്പുമായി രോഗികളെ അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡുകളിലേക്ക് വീൽചെയറിലും സ്റ്റച്ചറിലുമായി രോഗികളെ കൊണ്ടു പോകുന്നത്

. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സമരം ചെയ്ത തെന്ന് യൂത്ത് കോൺഗ്രസ് നിയോക മണ്ഡലം പ്രസിഡന്റ് എൻ അഷറഫ് പറഞ്ഞു. വി വി ഷുഹൈബ്, കയ്യൂം ഒളവിലം, സുധിൻ സി എം , രാംഗീത് , ലിജോ ജോൺ, സൻഫീർ തൈക്കണ്ടി, അനിരുദ്ധ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220893/vellakattu-in-thalassery-general-hospitalprotest-of-youth-congress-by-taking-out-a-paper-box)