(www.thalasserynews.in)പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ ജോബിയാണ് മരിച്ചത്. ബന്ധു വീട്ടിലാണ് ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലപാതകം ആണെന്നാന്ന് സംശയം. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ജോബിയുടെ തലയ്ക്ക് ഉൾപ്പടെ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ജോബിയുടെ ബന്ധുവിനെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.
Young man found dead inside relative's house; murder suspected, relative in custody