---
title: "യൂത്ത് ലീഗ് സെയ്ദാർ പള്ളി മേഖലാ കമ്മിറ്റി യൂണിറ്റി ഡേ - സ്വാതന്ത്ര്യ ദിനാഘോഷം  സംഘടിപ്പിച്ചു"
english_title: "Unity Day - Independence Day Celebration was organized by Youth League Seidar Palli Regional Committee"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/228362/unity-day-independence-day-celebration-was-organized-by-youth-league-seidar-palli-regional-committee"
published_at: "2024-08-15T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd92bfab5ef_Untitled-1_copy.jpg"
keywords: []
---

# യൂത്ത് ലീഗ് സെയ്ദാർ പള്ളി മേഖലാ കമ്മിറ്റി യൂണിറ്റി ഡേ - സ്വാതന്ത്ര്യ ദിനാഘോഷം  സംഘടിപ്പിച്ചു

> **Lead Summary:** ****നമ്മുടെ ഇന്ത്യ മഹാ രാജ്യത്തിന്റെ 78 ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി യൂത്ത് ലീഗ് സൈദാർ പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റി ഡേ സംഘടിപ്പിച്ചു.

## Article Content

****നമ്മുടെ ഇന്ത്യ മഹാ രാജ്യത്തിന്റെ 78 ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി യൂത്ത് ലീഗ് സൈദാർ പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റി ഡേ സംഘടിപ്പിച്ചു.

സൈദാർ പള്ളി കുഞ്ഞാലിമരക്കാർ പാർക്ക് പരിസരത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തഫ് ലിം മണിയാട്ട് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ കെ അബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കേരള ജൂനിയർ ഹോക്കി താരമായി തിരഞ്ഞെടുത്ത മൂസാബിൻ താലിക്കിനെ ആദരിച്ചു.

മതപണ്ഡിതന്മാർ ആയ സൈദാർ പള്ളി ഖത്തീബ് ഹാഫിള് സ്വാലിഹ് ഹുദവി, ഫാദർ റവ :ഡോ ജി എസ് ഫ്രാൻസീസ്, സ്വാമി പ്രേമാനന്ദ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. അദിനാൻ കൂവേരി സ്വാഗതവും ഹഹദിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/228362/unity-day-independence-day-celebration-was-organized-by-youth-league-seidar-palli-regional-committee)