തലശ്ശേരി:(www.thalasserynews.in) തലശേരി ടൗൺ ബാങ്കിന് സമീപം ദിനേശ് കഫെ - ടെലി ആശുപത്രി റോഡിലാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്.
കുടിവെളളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും വാട്ടർ അതോറിറ്റി പക്ഷെ തിരിഞ്ഞ് നോക്കിയിട്ടില്ല. കുടിവെള്ളത്തിൻ്റെ വിലയറിയുന്നവരുടെ നെഞ്ചുലയയ്ക്കുന്ന കാഴ്ചയാണ് ദിനേശ് ഭവൻ - ടെലി ഹോസ്പിറ്റൽ റോഡിലേത്. രണ്ടാഴ്ചയിലധികമായി ഇവിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട്.
ലിറ്ററുകണക്കിന് വെള്ളമാണ് പാഴാകുന്നത്. പലതവണ വാട്ടർ അതോറിറ്റിയിൽ വിവരമറിയിച്ചെങ്കിലും ഒന്നും ചെയ്തിട്ടില്ല. പൈപ്പ് പൊട്ടിയതോടെ ഇൻ്റർലോക്ക് ചെയ്ത റോഡും തകർന്നു.
ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതും പതിവാണ്. റോഡില് മീറ്ററുകളോളമാണ് വെള്ളം പരന്നൊഴുകുന്നത്. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻ്റർ ലോക്ക് ചെയ്ത റോഡാണിത്. വെള്ളക്കെട്ടു കാരണം സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളും, കാൽ നടയാത്രക്കാരും ഒരു പോലെ ദുരിതം പേറുകയാണ്.
In the center of Thalassery, the drinking water supply pipe bursts and wastes liters of water;Water Authority without looking back.