തലശ്ശേരി: മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
നവീകരണ പ്രവൃത്തി നടത്തുന്ന ബീച്ചും കെ.ടി.ഡി.സി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി .
70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തി. ദുബായിലും സിംഗപൂരിലും കാണുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നവീകരണത്തിൻ്റെ ആദ്യഘട്ട പൂർത്തീകരണമാണ് നടക്കുന്നത്.
കെ.ടി ഡി.സി. ത്രീ സ്റ്റാർ ഹോട്ടൽ കൂടി യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തിൻ്റെ മുഖഛായ തന്നെ മാറും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവുംവലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് പ്രകൃതി സൗന്ദര്യം നിലനിർത്തി നാല് കിലോമീറ്റർ വാക് വേയും നിർമ്മിക്കുന്നുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി രൂപ 71 ലക്ഷം രൂപ ചിലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പ്രവർത്തിനടത്തുന്നത്.
നടപ്പാതക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലം ടോയ്ലറ്റുകൾ കിനോസ്കുകൾ, ലാൻ്റ് സ്കേപ്പിംഗ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്. ടൂറിസം ഡപ്യൂട്ടി ഡയരക്ടർ മനോജ്, സിക്രട്ടറി ജെ.കെ. ജി ജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.സി. ശ്രീനിവാസൻ തുടങ്ങിവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. [8:39 PM, 8/23/2024] rajinasandeep: pic
Muzhapilangad beach will be renovated and presented as a New Year gift: Minister Muhammad Riaz