പെൺകുട്ടി ഇന്ന് കേരളത്തിലേക്ക്; സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

പെൺകുട്ടി ഇന്ന് കേരളത്തിലേക്ക്; സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും
Aug 24, 2024 10:08 AM | By Rajina Sandeep

(www.thalasserynews.in)  കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയുമായി കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് നിന്ന് തിരിക്കും. വൈകിട്ട് 3:50 നുള്ള കന്യാകുമാരി വിവേക് എക്സ്പ്രസ്സിലായിരിക്കും പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക.

ഇന്നലെ വിശാഖപട്ടണത്തെത്തിയ സംഘം കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.

എന്നാൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ സമയം കഴിഞ്ഞതിനാൽ ഇന്നലെ കുട്ടിയെ ഏറ്റുവാങ്ങിയില്ല.ഞായറാഴ്ച രാത്രിയോടെ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് എത്തിയാൽ കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും.

തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമായിരിക്കും മാതാപിതാക്കൾക്ക് കുട്ടിയെ വിട്ടുനൽകുക. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിനുള്ള കുട്ടിക്ക്, അസമിലേക്ക് പോകണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം മലയാളി സമാജം പ്രവർത്തകരോട് കുട്ടി പങ്കുവെച്ചത്.

അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു. പഠിക്കാനാണ് കൂടുതൽ ഇഷ്ടം. അസമിൽ തിരികെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അസമിൽ അപ്പൂപ്പനും അമ്മൂമ്മയും തന്നെ പഠിപ്പിക്കുമെന്നും കുട്ടി പറഞ്ഞു. പ്രത്യേക അനുവാദം വാങ്ങി മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഇതേ നിലപാട് ഇന്നും തുടർന്നാൽ മജിസ്ട്രേറ്റിൻ്റെ അനുമതി കൂടി തേടിയ ശേഷമാകും വിശാഖപട്ടണത്ത് നിന്ന് കേരള പൊലീസിനൊപ്പം കുട്ടിയെ വിടുന്നതിൽ തീരുമാനമെടുക്കുക. കഴക്കൂട്ടത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പെൺകുട്ടിയെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതല്ലാണ് കാണാതായത്.

അയൽവീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. പിന്നാലെ ജോലിക്ക് പോയ മാതാപിതാക്കൾ കുട്ടി വീടുവിട്ടിറങ്ങിയെന്ന വിവരമറിയുന്നത് ഏറെ വൈകിയാണ്. സംഭവത്തിന് പിന്നാലെ നാല് മണിയോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി സഞ്ചരിച്ച ട്രെയിനിലെ സഹയാത്രികയായിരുന്ന യുവതി പകർത്തിയ ചിത്രം പൊലീസിന് ലഭിക്കുന്നത്. ഇവർ നൽകിയ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് വിശാഖപട്ടണത്ത് നിന്നും ട്രെയിനിൽ ഉറങ്ങുകയായിരുന്ന നിലയിൽ മലയാളി സമാജം അം​ഗങ്ങൾ കുട്ടിയെ കണ്ടെത്തിയത്.

Girl to Kerala today;CWC will take care

Next TV

Related Stories
ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

Oct 8, 2024 07:41 AM

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ...

Read More >>
നിവിൻ പോളിക്കെതിരെ  ലൈം​ഗികാരോപണം ;  നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 06:51 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു....

Read More >>
നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

Oct 7, 2024 03:28 PM

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ...

Read More >>
കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Oct 7, 2024 01:00 PM

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം...

Read More >>
'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

Oct 7, 2024 10:37 AM

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി...

Read More >>
സംസ്ഥാനത്ത് ഇന്നും  പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 7, 2024 07:28 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories










Entertainment News