തലശേരി: (www.thalasserynews.in)ഉണ്ണിക്കണ്ണന്മാ രും, രാധയും, ഗോപികമാരും വാദ്യമേളങ്ങളുടെ താളത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ച് നിറഞ്ഞാടിയപ്പോൾ നഗര - ഗ്രാമ വീഥികൾ അക്ഷരാർത്ഥത്തിൽ അമ്പാടികളായി.
തലശേരിയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശോഭായാത്രകളിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. താലപ്പൊലിയും, വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകി.
ഇടക്ക് രസംകൊല്ലിയായി മഴയെത്തിയെങ്കിലും പിന്നീട് മാറി നിന്നു. പാനൂർ താലൂക്കിൽ 9 ഇടങ്ങളിലാണ് ശോഭായാത്ര നടന്നത്.
കൂത്തുപറമ്പിലും ശോഭായാത്ര അക്ഷരാർത്ഥത്തിൽ തെരുവീഥികളെ അമ്പാടികളാക്കി. വയനാട് ദുരന്തത്തിൽ ജീവൻ ബലിയർപ്പിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ചാണ് ശോഭായാത്രകൾ നടന്നത്. ഹുണ്ടികപ്പിരിവ് ലഭിക്കുന്ന തുക സേവാ ഭാരതി വഴി വയനാട്ടിലെ ദുരന്തബാധിതർക്ക് കൈമാറും.
Unnikannas, Radhas and Thozhis filled the river;Urban and rural streets became boulevards