കണ്ണൂർ:(www.thalasserynews.in) മിതമായ നിരക്കിൽ ടൂർ പാക്കേജ് നടത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ഇപ്പോൾ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി അതിലും ചുരുങ്ങിയ നിരക്കിൽ പാക്കേജ് ഒരുക്കിയിരിക്കുന്നു. മൂന്നുനേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്.
ഈ പദ്ധതിയുടെ ആദ്യ യാത്ര കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയര്‍മാരുടെ പ്രകൃതി പഠന യാത്രയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പൈതൽമല ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓപ്പറേഷൻ നോർത്ത് സോൺ വി മനോജ് കുമാർ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ തൻസീർ കെ ആർ, കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിന്ധു പടോളി അധ്യാപകനായ രമേഷ് പാണ്ഡ്യാല എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
Kannur KSRTC has prepared a special package for school and college students