Nov 25, 2024 02:16 PM

തലശേരി :(www.thalasserynews.in)സേവനം ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രതിനിധികളും ജീവനക്കാരും ജനങ്ങളുടെ സേവകരാണ്.

ആ ബോധം എല്ലാവർക്കും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സത്യസന്ധമായി ജോലി ചെയ്യുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ. അവർക്ക് വേണ്ടി നിലകൊള്ളുന്നതാണീ സർക്കാർ. എന്നാൽ അഴിമതി കാണിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലായെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വ്യാവസായിക മുന്നേറ്റങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴി യണമെന്നും അദ്ദേഹം പറഞ്ഞു.


നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷനായി. തലശ്ശേരിയിൽ പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം പണി പൂർത്തീകരിച്ചവർക്കുള്ള ഉപഹാര സമർപ്പണം മുഖ്യമന്തി നിർവഹിച്ചു.


എഴുത്തുകാരിയും, നഗരസഭാ കൗൺസിലറുമായ പി. പ്രമീളടിച്ചറുടെ പുതിയ നോവൽ കാലാന്തരങ്ങൾ പരിപാടിയിൽ പ്രകാശനം ചെയ്‌തു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ, പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ സി.സോമൻ, നഗരസഭാംഗം ഫൈസൽ പുനത്തിൽ, തലശ്ശേരി നഗരസഭ സെക്രട്ടറി എൻ.സുരേഷ്‌കുമാർ, മുൻ ചെയർമാൻമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരടക്കം ഒട്ടേറെ പേർ സംബന്ധിച്ചു.

Chief Minister Pinarayi Vijayan said that he will adopt an uncompromising approach towards corrupt officials; inaugurated the new building of the Thalassery Municipality.

Next TV

Top Stories










News Roundup