---
title: "ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച  തലശേരിയിൽ  സമ്മാനിക്കും"
english_title: "Chonon Umer Haji Memorial Award P. Shamima will be presented in Thalassery on Thursday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/236160/chonon-umer-haji-memorial-award-p-shamima-will-be-presented-in-thalassery-on-thursday"
published_at: "2024-09-17T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e94566048b5_Untitled-2_copy.jpg"
keywords: []
---

# ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച  തലശേരിയിൽ  സമ്മാനിക്കും

> **Lead Summary:** **തലശേരി: ** തലശേരിയിലെ പ്രമുഖ കുടുംബമായ ചോനോൻ കുടുംബ ട്രസ്റ്റ് കുടുംബ കാരണവരായിരുന്ന ചോനോൻ ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം കണ്ണൂരിലെ മികച്ച സാമൂഹിക പ്രവർത്തകയായ പി.ഷമീമക്ക് 19ന് സമ്മാനിക്കും.

## Article Content

**തലശേരി: ** തലശേരിയിലെ പ്രമുഖ കുടുംബമായ ചോനോൻ കുടുംബ ട്രസ്റ്റ് കുടുംബ കാരണവരായിരുന്ന ചോനോൻ ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം കണ്ണൂരിലെ മികച്ച സാമൂഹിക പ്രവർത്തകയായ പി.ഷമീമക്ക് 19ന് സമ്മാനിക്കും.

നിലവിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലിലെ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺ ആണ് ഷമീമ. കേരള സ്റ്റേറ്റ് വഖഫ് ബോഡിലെ മുൻ വനിതാ അംഗം, കണ്ണൂർ ജില്ലാ ഓർഫനേജ് കൺട്രോൾ ബോർഡ് ഓർഗനൈസിങ്ങ് സെക്രട്ടറി, വിധവകൾക്കും ആലംബഹീനർക്കും സങ്കേതമായ അത്താണിയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ശ്രദ്ധയമായ സേവനങ്ങൾ കാഴ്ചവെച്ച വനിതയാണ്.

പതിനായിരം രൂപയും ആദരഫലകവും അടങ്ങിയ പുരസ്കാരം സപ്തംബർ 19ന് ഉച്ചക്ക് 12.30ന് തലശ്ശേരി പാർക്കോ റസിഡൻസിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം പി സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.എം. അബ്ദുൽ ബഷീർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/236160/chonon-umer-haji-memorial-award-p-shamima-will-be-presented-in-thalassery-on-thursday)