(www.thalasserynews.in) ഓണം കഴിഞ്ഞതോടെ സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ.
അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറിനൽകില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും.
വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ബില്ലുകൾ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തികവർഷത്തിൻ്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തിൽ നിയന്ത്രണം വന്നാൽ പദ്ധതികൾ പലതും ഒഴിവാക്കേണ്ടിവരും.
സർക്കാരിന് പണം നൽകാനാവാത്ത സാഹചര്യത്തിൽ കരാറുകളുടെ ബില്ലുകൾ ബാങ്കുവഴി മാറാവുന്ന ബിൽ ഡിസ്ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തി.
ബാങ്കിൽനിന്ന് 90 ശതമാനം തുകവരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ചുലക്ഷം രൂപവരെയേ കിട്ടൂ. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാർക്കും ഇത് ബാധകമാണ്. പണം പിന്നീട് സർക്കാർ ബാങ്കുകൾക്ക് നൽകണം. ഇതിന് പലിശ കരാറുകാർ തന്നെ നൽകണം.
There is no money in the treasury; Bills above Rs 5 lakh will not be changed and benefits will be suspended