തലശ്ശേരി:(www.thalasserynews.in) ഓട്ടോറിക്ഷയിലെത്തിച്ച് എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തുക യായിരുന്ന മൂന്നംഗസംഘം അറസ്റ്റിലായി. 12.51 ഗ്രാം എം.ഡി.എം.എയും, 17.1ഗ്രാം കഞ്ചാവും ഓട്ടോറിക്ഷയുമുൾപ്പെടെ 3 പേരെയാണ് തലശേരി പോലീസ് അറസ്റ്റിലായത്.
പെരളശേരി ചെറുമാവിലായി കോമത്ത് മിഥുൻ മനോജ് (27), ധർമ്മടം കിഴക്കേപാലയാട്ടെ കെ.കെ മുഹമ്മദ് ഷിനാസ് (21), ടെമ്പിൾഗേറ്റിലെ പി.കെ വിഷ്ണു(24) എന്നിവരെയാണ് എസ്.ഐ: ടി.കെ അഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രാത്രിയിൽ ഹാർബറിന് മുന്നിൽ വച്ചാണ് ഇവർ പിടിയിലായത്.
ഓട്ടോറിക്ഷയിലായിരുന്നു ലഹരി വിൽപ്പന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ യുടെ നിർദേശപ്രകാരമാണ് പോലീസ് ഹാർബറിന് മുന്നിലെത്തിയത്.
ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ സ്ക്വാഡ് അംഗങ്ങൾ ഇവരെ വളഞ്ഞ് പിടികൂടുകയാ യിരുന്നു. ഓട്ടോറിക്ഷയുടെ പിൻസീറ്റിന് താഴെ ചവിട്ടിക്കടിയിൽ ഒളിപ്പിച്ചനിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. മുൻവശം ഡാഷ്ബോർഡിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
മയക്കുമരുന്ന് നിറച്ച് ഇടപാടു കാർക്ക് കൈമാറാനുള്ള പ്ലാസ്റ്റിക് കവറുകൾ, മൊബൈൽ ഫോൺ, അയ്യായിരം രൂപ, പാൻകാർഡ്, എ.ടി.എം കാർഡ് എന്നിവയും പോലീസ് പിടിച്ചെടുത്തവയിൽപ്പെടും. തലശേരിയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപ്പന പതിവാ ക്കിയ സംഘമാണ് പിടിയിലായ തെന്ന് പോലീസ് പറഞ്ഞു.
Selling ganja and MDMA by autorickshaw in Thalassery; Thalassery police surrounded and caught 3 people who tried to escape