ഇരിട്ടി :(www.thalasserynews.in) അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തും കടവ് ബാരാ പോൾ മേഖലയിൽ വീണ്ടും കാട്ടാനയുടെ താണ്ഡവം.
ഇന്നലെ രാത്രി മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാന കച്ചേരികടവ് പാലത്തുംകടവ് മെയിൻ റോഡിന് സമീപം ജനവാസ മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു.
കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകളാണ് ഭാരപ്പോൾ പുഴ കടന്ന് കേരളത്തിലെ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഈ മേഖലയിൽ തുടരുന്ന ആനയുടെ താൻഡവം ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്.
ത്രിതല പഞ്ചയത്തും കൃഷി വകുപ്പും സംയുകതമായി ആറു കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന 53 ലക്ഷം രൂപയുടെ സോളാർ തൂക്കുവേലിക്ക് പണം അനുവദിച്ചെങ്കിലും മൂന്ന് തവണ ടെൻഡർ വിളിക്കാൻ ആളില്ലാതെ ക്യാൻസൽ ആയിരിക്കുകയാണ്.
ജനങ്ങളുടെ ജീവന് ഭീക്ഷണിയായി മേഖലയിൽ വന്യമൃഗങ്ങൾ ഭീഷണി സൃഷ്ടിക്കുന്നത് തടഞ്ഞില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം പറഞ്ഞു.
പണം അനുവദിച്ചിട്ടും തൂക്കുവേലിയുടെ നിർമ്മാണം വൈകുന്നത് പ്രദേശത്തെ ജനത്തോട് കാണിക്കുന്ന അവഗണന ആണെന്നും ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
Katana again at Iritty Palatumkadu: Widespread crop damage