തലശേരി:(www.thalasserynews.in) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വികസന വേദി പ്രവർത്തകർ ബുധനാഴ്ച്ച തലശ്ശേരി റെയിൽവെ സ്റ്റേഷൻ ഒന്നാം ഫ്ലാറ്റ് ഫോമിന് മുന്നിൽ 8 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിക്കുന്നു.
- രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുടരുന്ന ഉപവാസ സമരം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉത്ഘാടനം ചെയ്യുമെന്ന് വേദി ഭാരവാഹികൾ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉത്ഘാടന ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ വിശിഷ്ടാതിഥിയാവും.
വിവിധ സംഘടനാ പ്രതിനിധികൾ സംസാരിക്കും.- ഉത്തര മലബാറിന്റെ സ്വപ്ന പദ്ധതിയായ മൈസൂർ റെയിൽപാത, യാഥാർത്ഥ്യമാക്കണമെ മെന്നും അമ്യത് ഭാരത് പദ്ധതിയിൽ വികസനത്തിനായി അനുവദിച്ച തുക പൂർണ്ണമായി നൽകി ആരംഭിച്ച പ്രവർത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നുമാണ് മുഖ്യമായും ഉന്നയിക്കുന്നത്.തീവണ്ടി യാത്രക്കാരുടെ സൗകര്യാർത്ഥം പുതിയ ബസ്റ്റാന്റിൽ നിന്ന് റെയിൽവ സ്റ്റേഷനിലേക്ക് പണിയാൻ തീരുമാനിച്ച അപ്രോച് റോഡ് ഉടൻ നിർമ്മിക്കണം
- വന്ദേ ഭാരത് ഉൾപെടെയുള്ള വണ്ടികൾക്ക് തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ഭാരവാഹികൾ വിശദീകരിച്ചു.വാർത്ത സമ്മേളനത്തിൽ കെ.വി.ഗോകുൽ ദാസും സജീവ് മാണിയത്തും സി.പി.അഷറഫ്, ബി. മുഹമ്മദ് കാസിം,എം.എം. രാജീവ്, നുച്ചിലകത്ത് അഹമ്മദ്,,രാം ദാസ് കരിമ്പിൽ, പി.സി. മുഹമ്മദലി,,പി.സമീർ, നൌഷാദ് പുല്ലമ്പി എന്നിവരും സംബന്ധിച്ചു.
The development platform is in protest by raising various demands; There will be an 8-hour fast in front of the Thalassery railway station on Wednesday